ആർക്കുകിട്ടാത്ത കിടിലൻ റെക്കോർഡുമായി വീണ്ടും ലാലേട്ടൻ: ജിമിക്കി കമ്മൽ 100 മില്യൻ കാഴ്ചക്കാരെ യുട്യൂബിൽ നേടുന്ന ആദ്യമലയാള ഗാനം

20

100 മില്യൻ കാഴ്ചക്കാരെ യുട്യൂബിൽ നേടുന്ന ആദ്യമലയാള ഗാനമായി ജിമിക്കി കമ്മൽ. 2017 ആഗസ്റ്റിൽ റിലീസ് ചെയ്ത ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലേതാണ് ഗാനം.

അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം നൽകിയത്. വിനീത് ശ്രീനിവാസൻ, രഞ്ജിത് ഉണ്ണി എന്നിവർ ചേർന്ന് ആലപിച്ച ഗാനം ലോകം മുഴുവൻ തരംഗം തീർത്തിരുന്നു.

Advertisements

ഗാനത്തിന്റെ നിരവധി കവർ വേർഷനുകളും ജിമിക്കി കമ്മൽ ചലഞ്ച് ഡാൻസ് വേർഷനുകളും ഇറങ്ങി. യൂട്യൂബ് റെക്കോർഡുകൾ ഓരോന്നായി തകർത്തു കൊണ്ടു മുന്നേറിയ ഈ ഗാനമാണ് മലയാളത്തിൽ ഇപ്പോൾ പുതിയ ചരിത്രം സൃഷ്ഠിച്ചിരിക്കുന്നത്.

സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് ജിമിക്കി കമ്മൽ 100 മില്യൺ വ്യൂസ് കടന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

100 മില്യൺ വ്യൂ കടന്ന ആദ്യ മലയാളം വീഡിയോ ആണിതെന്ന് വാർത്ത പങ്കുവെച്ചുകൊണ്ട് ഷാൻ കുറിച്ചു.

Advertisement