ജിസ്മയുടെ ഫ്‌ളാറ്റിലേക്ക് സ്ഥിരമായി ഒരു ആണ് വരുന്നെന്ന് പറഞ്ഞ് സീന്‍ ആയി; പോലീസ് സ്‌റ്റേഷന്‍ വരെ കയറി; താരങ്ങളാകുന്നത് ഏറെ കഷ്ടപ്പെട്ടെന്ന് ജിസ്മയും വിമലും

465

സോഷ്യല്‍മീഡിയയ്ക്ക് ഏറെ പരിചിതരായ കപ്പിളാണ് ജിസ്മയും വിമലും. ഇരുവരുടേയും വെബ് സീരീസും വ്‌ലോഗും എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ജിസ്മയുടെ മേയ്‌ക്കോവറാണ് തുടക്കത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നത്. പിന്നീട് ഇരുവരുടേയും അഭിനയവും സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു.

സൂര്യ ടിവിയില്‍ വെച്ച് ആങ്കറിങ് ചെയ്യുന്ന കാലത്താണ് വിമലും ജിസ്മയും പരിചയപ്പെട്ടത്. എന്നാല്‍ ആ കാലത്ത് ഒന്നും പ്രണയം ഉണ്ടായിരുന്നില്ലെന്നും നല്ല സുഹൃത്തുക്കളായിരുന്നെന്നും ഇരുവരും പറയുന്നു. പിന്നീട് ലോക്ക്ഡൗണ്‍ കാലത്ത് 2020 ഡിസംബറിലാണ് ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ സൗന്ദര്യമെന്നാണ് ഇരുവരും പറയുന്നത്.

Advertisements

മുന്‍പ് 90 ഡെയ്സ് ലൈവ് ചാലഞ്ച് നടത്തുന്നുണ്ടായിരുന്നു. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും. അങ്ങനെ ഒരിക്കല്‍ ലൈവ് ചെയ്യാനായി ഫ്ളാറ്റിലേക്ക് തിരക്കിട്ട് എത്തിയപ്പോള്‍ ഞങ്ങളെ തടഞ്ഞുവച്ചു. ഒരു വിധത്തിലും രണ്ട് പേരെയും പുറത്തേക്ക് വിടില്ല എന്ന് പറഞ്ഞു. ഞങ്ങള്‍ക്കിരുവര്‍ക്കും സ്വപ്നങ്ങളുണ്ട്.

ALSO READ- ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, ഇന്ന് അയ്യോ, സഹിക്കാന്‍ പറ്റില്ല, പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ കൂതറ സിനിമകളാണ് ഇറങ്ങുന്നത്: ശാന്തിവിള ദിനേശ്

ഇന്റസ്ട്രിയില്‍ എന്തെങ്കിലും ആവണം എന്ന് ആഗ്രഹത്തോടെയാണ് വന്നത്. ജിസ്മ ആഗ്രഹിക്കുന്ന രീതിയില്‍ വളരണം എന്ന് ഞാനും, ഞാന്‍ സ്വപ്നം കാണുന്നത് എനിക്ക് കിട്ടണം എന്ന് ജിസ്മയും ആഗ്രഹിക്കുന്നു.

ഒരുപാട് അവസരങ്ങള്‍ അന്വേഷിച്ച് നടന്നിട്ടും ഒന്നും ആവാതെയായപ്പോഴാണ് ഞങ്ങള്‍ യൂട്യൂബ് – സോഷ്യല്‍ മീഡിയ രംഗത്തേക്ക് ഇറങ്ങുന്നത്. അത് ആദ്യം ജോലി പിന്നെ കല്യാണം എന്ന സീരീസ് വരെ എത്തി. പരിമിതമായാണ് വീഡിയോ ചെയ്തു തുടങ്ങിയത്. ആദ്യം ജിസ്മയുടെ ഫ്ളാറ്റില്‍ വച്ചായിരുന്നു. ബാച്ചിലേഴ്സ് മാത്രം ഉള്ള എന്റെ ഫ്ളാറ്റിലേക്ക് സ്ഥിരമായി ഒരു പുരുഷന്‍ വരുന്നത് വലിയ പ്രശ്നമായി. അതോടെ പോലീസ് സ്റ്റേഷന്‍ വരെ എത്തിയിട്ടുണ്ട്.

ആ സമയത്ത് 90 ഡെയ്സ് ലൈവ് ചാലഞ്ച് നടത്തുന്നുണ്ടായിരുന്നു. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും. ലൈവ് ചെയ്യാനായി ഫ്ളാറ്റിലേക്ക് തിരക്കിട്ട് എത്തിയപ്പോള്‍ ഞങ്ങളെ തടഞ്ഞുവച്ചു. ഒരു വിധത്തിലും രണ്ട് പേരെയും പുറത്തേക്ക് വിടില്ല എന്ന് പറഞ്ഞെന്നും വിമല്‍ പറയുന്നു. നീ വേണമെങ്കില്‍ പോയ്‌ക്കോളൂ എന്ന് ജിസ്മയോട് പറയുകയും, പക്ഷെ വിമലും ഇല്ലാതെ വീഡിയോ ഷൂട്ട് നടക്കില്ല. അവസാനം ജിസ്മ പോലീസിനെ വിളിച്ച ശേഷമാണ് ഫ്ളാറ്റിലേക്ക് കടന്നത്. റിലേഷന്‍ഷിപ്പിലാണ് എന്ന് രണ്ട് വീട്ടുകാര്‍ക്കും അറിയുന്നത് കൊണ്ട് വലിയ സീന്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.

Advertisement