വിശാല മനസ്‌കനായ ആശാൻ മാപ്പ് കൊടുത്തു ; ചർച്ചയായി ജിയ ഇറാനിയുടെ പുതിയ പോസ്റ്റ്!

182

ബിഗ് ബോസ് സീസൺ 3യിലെ മത്സരാർത്ഥികളിൽ മുൻനിരയിൽ ഉണ്ടായിരുന്ന പേരാണ് ഋതു മന്ത്ര. ആ പരിപാടിയിലൂടെ ആണ് താരം പ്രശസ്തയായത്. സ്വന്തം നിലപാടുകൾ വ്യക്തമാക്കി മുന്നേറിയ താരത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. പാട്ടും ഡാൻസുമൊക്കെയായി ബിബി വീട്ടിൽ സജീവമായിരുന്നു ഋതു. ഷോയിൽ വെച്ച് താരം തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് ജിയ ഇറാനിയുടെ പേരും വലിയ ചർച്ചയായത്. ഋതുവുമായുളള പ്രണയം സ്ഥിരീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ വരവ്. ജിയ ഇറാനിയുടെ പുതിയ പോസ്റ്റ് ചർച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Also Read 

Advertisements

ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാൻ ഒരു കുരു ഉണ്ടായാൽ മതി ട്ടോ; തന്റെ ശരീരത്തെ പരിഹസിച്ചവന് കിടിലൻ മറുപടി കൊടുത്ത് നിർമ്മൽ പാലാഴി

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് ഋതുവിന്റെ ഫോട്ടോ ജിയ ഇറാനി പോസ്റ്റ് ചെയ്തത്. തന്റെ കാലിൽ പിടിച്ചിരിക്കുന്ന ഋതുവിന്റെ ഫോട്ടോയായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കാണിച്ചത്. വിശാല മനസ്‌കനായ ആശാൻ ക്ഷമിച്ചിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മാപ്പ് കൊടുത്തു പാവം എന്നും ജിയ കുറിച്ചിരുന്നു.

താൻ പ്രണയത്തിലാണ്, ബിഗ് ബോസിൽ നിന്നും പുറത്ത് ഇറങ്ങിയാൽ അത് കൂടെയുണ്ടാവുമോയെന്നറിയില്ല, ഇങ്ങനെയായിരുന്നു ഋതു മന്ത്ര പറഞ്ഞത്. മത്സരാർത്ഥികളും മോഹൻലാലുമെല്ലാം ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഋതുവിന്റെ തുറന്നുപറച്ചിൽ വൈറലായി മാറിയതിന് പിന്നാലെയായാണ് തിരുമ്പിവന്ത് പാറെട് കാണ്ണേയെന്ന് പറഞ്ഞ് ജിയ ഇറാനി എത്തിയത്. ഋതുവുമായുള്ള പ്രണയനിമിഷങ്ങൾ പങ്കുവെച്ചെത്തിയിരുന്നു ജിയ എത്തിയത്.

Also Read

കള്ളം പറഞ്ഞാണ് കല്യാണം കഴിച്ചത് അല്ലേയെന്ന് അവരൊക്കെ ചോദിച്ചു; എനിക്ക് 40 ആയിട്ടില്ല 37 വയസ് ആയതേയുള്ളു: 40 ആയെന്ന പ്രചരണങ്ങൾക്ക് എതിരെ നിത്യാ ദാസ്

ചതിയും നുണയും ഒരിക്കലും തെറ്റല്ല, അത് മുൻകൂട്ടി പ്ലാൻ ചെയ്യുന്നതാണ്, അങ്ങനെയുള്ളവരെ വെറുതെ വിടണോയെന്ന് ചോദിച്ചും ജിയ ഇറാനി സ്റ്റോറി ഇട്ടിരുന്നു. ജിയ പോസ്റ്റ് ചെയ്യുന്ന സ്റ്റോറികളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

ഋതുവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം ജിയ ഇറാനി പോസ്റ്റ് ചെയ്യുമ്പോഴും ഋതു മൗനത്തിലാണ്. ലൈവ് വീഡിയോയിലൂടെ ഋതു വിശേഷങ്ങൾ പങ്കുവെച്ചപ്പോഴും കമന്റുമായി ജിയ എത്തിയിരുന്നു. താരത്തിന്റെ മൗനത്തെക്കുറിച്ച് ചോദിച്ച് ആരാധകരും എത്തിയിരുന്നു. പ്രശസ്തി നേടുന്നതിന് വേണ്ടിയാണോ ജിയ ഇങ്ങനെ ചെയ്യുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്

Advertisement