‘ഞാൻ ആസ്വദിക്കുകയാണ്’; പുതിയ ജീവിതത്തെ കുറിച്ച് മൃദുല വിജയ്!

47

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത് ഈയടുത്താണ്. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വിശേഷങ്ങളൊക്കെ വൈറലായി മാറുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത യാത്രാവിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹ ശേഷം ആദ്യമായി മൃദുലയ്ക്കൊപ്പം ഗുരുവായൂർ അമ്പലത്തിൽ പോയ ചിത്രമായിരുന്നു യുവ കൃഷ്ണ പോസ്റ്റ് ചെയ്തത്.

Advertisements

Also Read 

വിശാല മനസ്‌കനായ ആശാൻ മാപ്പ് കൊടുത്തു ; ചർച്ചയായി ജിയ ഇറാനിയുടെ പുതിയ പോസ്റ്റ്!

ഗുരുവായൂർ ക്ഷേത്രത്തിൽ സെറ്റുമുണ്ടിൽ അതീവ സുന്ദരിയായാണ് മൃദുല എത്തിയത്. ചുവന്ന ഷർട്ടും മുണ്ടുമായിരുന്നു യുവയുടെ വേഷം. ഇരുവരും ചിരിച്ച മുഖത്തോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. യുവ ഫോട്ടോ പോസ്റ്റ് ചെയ്തത് ഗുരുവായൂരപ്പന്റെ നടയിൽ എന്ന ക്യാപ്ഷനോടെയാണ്. മൃദുലയേയും ചിത്രത്തോടൊപ്പം ടാഗ് ചെയ്തിരുന്നു.

ഇപ്പോഴിതാ വിവാഹജീവിതത്തിന് ശേഷം ഈ പുതിയ ജീവിതം ആഘോഷിക്കുകയാണ് എന്ന് പറഞ്ഞിരിക്കുകയാണ് നടി മൃദുല വിജയ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രത്തിനൊപ്പമാണ് താരം ഇത് കുറിച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിന് എത്തിയപ്പോൾ പകർത്തിയ മനോഹരമായ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ഹണിമൂൺ പ്ലാനിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മൃദുലയും യുവയും ആരാധകരോട് പറഞ്ഞത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു താരങ്ങളുടെ വിവാഹം. പിന്നീട് യുവയ്ക്കൊപ്പം കൊച്ചിയിലേക്ക് പോവുന്നതിന്റെ വീഡിയോയും മൃദുല വിജയ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

Also read

ശിവേട്ടന്റെ റിയൽ വൈഫ് ഷഫ്ന ചേച്ചിയും സൂപ്പറാ: തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ശിവന്റെ അഞ്ജലി ഗോപിക അനിൽ

 

നിലവിളക്കുമായി യുവയുടെ വീട്ടിൽ പ്രവേശിക്കുന്നതിന്റേയും പുതിയ ഫ്ളാറ്റിലെ പാലുകാച്ചലിന്റെ ചിത്രങ്ങളും യുവയും മൃദുലയും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

 

Advertisement