Home Entertainment Celebrities

തടി കൂടിയതിന്റെ പേരിൽ പല അവസരങ്ങളും നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

174

ബാലതാരമായി വന്ന് മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് മഞ്ജിമ മോഹൻ. ഇപ്പോൾ മലയാളം തമിഴ് സിനിമകളിൽ അറിയപ്പെടുന്ന നായികാ നടിയാണ് താരം. താരം അഭിനയിച്ച മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ താരം വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു.

Also Read

Advertisements

‘ഞാൻ ആസ്വദിക്കുകയാണ്’; പുതിയ ജീവിതത്തെ കുറിച്ച് മൃദുല വിജയ്!

പൂർവാധികം ശക്തമായ കഥാപാത്രങ്ങൾ ആണ് താരം രണ്ടാം വരവിൽ ചെയ്തത്. ഉപരി പഠനാവശ്യാർത്ഥം ആയിരുന്നു താരം സിനിമയിൽ നിന്ന് കുറച്ചു കാലത്തേക്കായി പിൻ വാങ്ങിയിരുന്നത്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് താരം.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കളിയൂഞ്ഞാൽ, മയിൽപീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, താണ്ഡവം, ഒരു വടക്കൻ സെൽഫി, മിഖായേൽ എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിയും.

മലയാള ഭാഷക്ക് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവാകാറുളള താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേ സമയം താൻ ഇതുവരെ എടുത്തതിൽ എറ്റവും മികച്ച തീരുമാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. യോഗ ചെയ്യുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്താണ് താരം പ്രേക്ഷകരിലേക്ക് എത്തിയത്.

Also Read

വിശാല മനസ്‌കനായ ആശാൻ മാപ്പ് കൊടുത്തു ; ചർച്ചയായി ജിയ ഇറാനിയുടെ പുതിയ പോസ്റ്റ്!

കഴിഞ്ഞ ഒരു മാസമായി താര മാഡത്തിന്റെ കീഴിൽ യോഗ പരീശീലിക്കുകയാണെന്ന് നടി കുറിച്ചതോടൊപ്പം ‘ഞാൻ ഇതുവരെ എടുത്തതിൽ എറ്റവും മികച്ച തീരമുമാനമാണ് ഇത്. യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുളള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ യോഗ ചെയ്യാൻ പ്രേരിപ്പിക്കുന്ന ടീച്ചർക്ക് നന്ദി’ എന്നും താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിട്ടുണ്ട്.

തടി കൂടിയതിന്റെ പേരിൽ പല അവസരങ്ങളും നഷ്ടപ്പെട്ടു. സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടു എന്നും താരം മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Advertisement