ഞാന്‍ മലയാള സിനിമ വിട്ട് എവിടെയും പോയിട്ടില്ല, അഭിനയിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ജോമോള്‍

192

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ജോമോള്‍. നിറത്തിലെ വര്‍ഷയെന്ന കഥാപാത്രത്തിലൂടെ യുവാക്കള്‍ക്കിടയിലും എന്റെ സ്വന്തം ജാനകിക്കുട്ടിക്ക് എന്ന ചിത്രത്തിലൂടെ നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജോമോള്‍.

Advertisements

2002ല്‍ വിവാഹത്തോടെ സിനിമാലോകം വിട്ട ജോമോള്‍ പിന്നീട് ടെലിവിഷനിലൂടെ പ്രശസ്തയായിരുന്നു. ഇപ്പോഴിതാ സിനിമാരംഗത്ത് സബ്ടൈറ്റിലിംഗ് ചെയ്ത് രണ്ടാമംഗത്തിന് എത്തിയിരിക്കുകയാണ് ജോമോള്‍.

Also Read: ആ സീരിസിൽ ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്കും ഉണ്ടായിരുന്നു: ഷൂട്ട് കഴിഞ്ഞു വന്നാൽ അവൾ ചെയ്യുന്നത് ഇങ്ങനെ: ഭാര്യയെ കുറിച്ച് ആനന്ദ് നാരായണൻ

ഇതിനിടെ തന്റെ കുടുംബകാര്യങ്ങളും മനോഹരമായി കൊണ്ടുപോകുന്നുണ്ട് താരം. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം. താന്‍ മലയാള സിനിമ വിട്ട് എവിടെയും പോയിട്ടില്ലെന്നും തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ കിട്ടാത്തത് കൊണ്ടാണ് ഇത്രയും കാലം അഭിനയിക്കാതിരുന്നതെന്നും ജോമോള്‍ പറയുന്നു.

സിനിമയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളാണ് ഇത്രയും കാലം തന്നെ തേടിയെത്തിയിരുന്നത്. താന്‍ ഉദ്ദേശിക്കുന്നത് മെയിന്‍ കഥാപാത്രമായിരിക്കണമെന്നൊന്നുമില്ലെന്നും എന്നാല്‍ ആ കഥാപാത്രത്തിന് സിനിമയില്‍ എന്തെങ്കിലും ഒരു പ്രാധാന്യം ഉണ്ടായിരിക്കണമെന്നും ജോമോള്‍ കൂട്ടിച്ചേര്‍ത്തു.

Also Read: കല്യാണം കഴിക്കാതെ ഒരു കുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: കാവ്യ മാധവൻ പറഞ്ഞത് കേട്ടോ

അതേസമയം, വിവാഹം കഴിഞ്ഞ നടിമാര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവരികയാണെന്നും എന്നാല്‍ സിനിമയില്‍ നിന്നും ഒത്തിരി കാലമായി വിട്ടുനില്‍ക്കുന്ന നടിമാരെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്നതിന് ശേഷം സിനിമയില്‍ കണ്ടുവെന്നും താരം പറയുന്നു.

Advertisement