ഞാന്‍ പ്രതീക്ഷിച്ച പോലെ ഒരാളായിരുന്നില്ല ലാലേട്ടന്‍, അന്നത്തെ അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും ഞെട്ടിച്ചു, അനുഭവം തുറന്നുപറഞ്ഞ് സര്‍ജാനോ ഖാലിദ്

126

മലയാള സിനിമാപ്രേമികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനയാ നടനാണ് സര്‍ജാനോ ഖാലിദ്. നോണ്‍സണ്‍സ് എന്ന ചിത്രത്തിലൂടെയാണ് സര്‍ജാനോ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisements

എന്നാല്‍ താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ജൂണ്‍ എന്ന രജിഷ വിജയന്‍ നായികയായി എത്തിയ സിനിമയിലൂടെയാണ്. ഇതിന് പിന്നാലെ ഒത്തിരി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

Also Read: ആ സീരിസിൽ ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്കും ഉണ്ടായിരുന്നു: ഷൂട്ട് കഴിഞ്ഞു വന്നാൽ അവൾ ചെയ്യുന്നത് ഇങ്ങനെ: ഭാര്യയെ കുറിച്ച് ആനന്ദ് നാരായണൻ

മോഹന്‍ലാല്‍ ഉള്‍പ്പെടെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു. ഇപ്പോഴിതാ താരരാജാവ് മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം തുറന്നുപറയുകയാണ് സര്‍ജാനോ.

ഒരു സഹോദരനോടുള്ളത് പോലെ സ്‌നേഹമായിരുന്നു മോഹന്‍ലാലിന് തന്നോട്. നല്ല സൗഹൃദമായിരുന്നുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ വലിയ പേടി തോന്നിയില്ലെന്നും സഹപ്രവര്‍ത്തകരെ വളരെ കംഫര്‍ട്ടാക്കുന്ന ആളാണ് അദ്ദേഹമെന്നും സര്‍ജാനോ പറഞ്ഞു.

Also Read: കുഞ്ഞുന്നാളിലെ ഫോട്ടോയുമായി ഗായിക സിതാര കൃഷ്ണകുമാർ, ആ നുണക്കുഴി ഇപ്പോഴുമുണ്ട് സ്വത്തുമണി എന്ന് ആരാധകർ

അദ്ദേഹത്തിനൊപ്പമുള്ള ആദ്യ ദിവസം താന്‍ കംഫര്‍ട്ടായിരുന്നില്ല. അത് അദ്ദേഹം കാരണമായിരുന്നില്ലെന്നും തനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെന്നും എന്നാല്‍ രണ്ടാം ദിവസം മുതല്‍ അദ്ദേഹം തന്നോട് കഥകളും തമാശകളും പറയാന്‍ തുടങ്ങിയെന്നും സ്വീറ്റ് ആയിട്ടാണ് പെരുമാറിയതെന്നും ശരിക്കും ഞെട്ടിച്ചുവെന്നുംസര്‍ജാനോ പറഞ്ഞു.

Advertisement