കുഞ്ഞുന്നാളിലെ ഫോട്ടോയുമായി ഗായിക സിതാര കൃഷ്ണകുമാർ, ആ നുണക്കുഴി ഇപ്പോഴുമുണ്ട് സ്വത്തുമണി എന്ന് ആരാധകർ

228

യുവജനോൽസവ വേദികളിൽ നിന്നും സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് സിതാര കൃഷ്ണ കുമാർ. ഗായിക എന്നതിന് പുറമേ അഭിനേത്രി, നർത്തകി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെടുന്ന താരമാണ് സിതാര കൃഷ്ണകുമാർ.

സ്‌കൂൾ കോളജ് കലോൽസവങ്ങളിൽ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയി. അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായിക ആയി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാർ.

Advertisements

ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികൾക്ക് സിത്താര പ്രിയങ്കരി ആവുന്നത്. കൈരളി ടിവിയിലെ ഗന്ധർവ സംഗീതം സീനിയേഴ്സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്ക പെട്ടതോടെ സിതാര ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

Also Read
രാമ സങ്കീർത്തനം പശ്ചാത്തലത്തിൽ ബീഫ് കഴിച്ച് മകൻ; മുസ്ലിങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു; മോഹൻലാൽ ഹിന്ദുക്കളെ അവഹേളിക്കുന്നെന്ന് പ്രചാരണം

അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്ത സ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ് 2004 ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്.

ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഒരു മകളാണ് സിതാരയ്ക്ക് ഉള്ളത് സാവൻ ഋതു. സിതാരയെ പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളികളുടെ ഒന്നടങ്കം പ്രിയങ്കരിയായ സിതാര സോഷ്യൽ മീഡിയയിലും സജീവമാണ്.

പലപ്പോഴും സിനിമാ താരങ്ങളുടെയും പ്രിയ ഗായകരുടെയും കുട്ടിക്കാല ഫോട്ടോകൾ കാണാൻ പ്രേക്ഷകർക്ക് വലിയ താത്പര്യമാണ്. ആ താത്പര്യം ഇഷ്ടം മനസ്സിലാക്കിയിട്ടാവണം പ്രേക്ഷകരുടെ പ്രിയ ഗായിക ഇപ്പോഴിതാ തന്റെ കുട്ടിക്കാല ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. എനിക്ക് അവളെപോലെ എന്നും സന്തോഷവതിയായി ഇരിക്കണം എന്ന ക്യാപ്ഷനും നൽകിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

പങ്കുവച്ച് നിമിഷങ്ങൾക്കകം ഫോട്ടോ വൈറലായി കഴിഞ്ഞു. ആ നുണക്കുഴി ഇപ്പോഴുമുണ്ട് സ്വത്തുമണി, സിത്തു മണി വളരെ ക്യൂട്ടാണ്, കാണാൻ എന്തൊരു നിഷ്‌കളങ്കതയാണ്, ദൈവാനുഗ്രഹത്താൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്തൊരു മാറ്റമാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Also Read
പതിനെട്ട് വയസായ കുട്ടിയുടെ അച്ഛനായി ഞാൻ ഇനി ചെയ്യണോടേയ് എന്ന് മമ്മൂട്ടി ചോദിച്ചു; അതോടെ മോഹൻലാൽ നായകനായി; സൂപ്പർഹിറ്റ് ചിത്രം മമ്മൂട്ടിക്ക് നഷ്ടമായതിങ്ങനെ

അതേ സമയം സിത്തുമണി എന്ന് വിളിപ്പേരുള്ള സിതാര വേറിട്ട ശബ്ദത്തിലൂടെയാണ് മലയാളികൾക്ക് മുന്നിലേക്ക് എത്തിയത്. ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് സിത്താര ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മികച്ച പിന്നണി ഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സിത്താരയെ തേടി എത്തിയിരുന്നു.

Also Read
‘എന്റെ മമ്മൂക്കയ്ക്ക് എന്നെ അറിയാം! ഇതിലും വലുത് എന്താണ് ഒരു ഫാൻ ബോയ്ക്കു വേണ്ടത്’; മമ്മൂട്ടിയെ കണ്ട വിശേഷം പങ്കിട്ട് അശ്വിൻ ജോസ്

Advertisement