പതിനെട്ട് വയസായ കുട്ടിയുടെ അച്ഛനായി ഞാൻ ഇനി ചെയ്യണോടേയ് എന്ന് മമ്മൂട്ടി ചോദിച്ചു; അതോടെ മോഹൻലാൽ നായകനായി; സൂപ്പർഹിറ്റ് ചിത്രം മമ്മൂട്ടിക്ക് നഷ്ടമായതിങ്ങനെ

18594

മലയാള സിനിമാരംഗത്തെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ഈയടുത്ത് ഇറങ്ങിയ ദൃശ്യം-2 ബോളിവുഡിലടക്കം റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ജീത്തു ജോസഫ്- മോഹൻലാൽ കോമ്പോയിൽ പിറന്ന സൂപ്പർത്രില്ലർ അടുത്തിടെയാണ് കൊറിയൻ ഭാഷയിലേക്ക് റീമേക്ക് അവകാശം വിറ്റത്.

അതേസമയം, ഈ ചിത്രത്തിൽ ആദ്യം മമ്മൂട്ടിയെ ആണ് നായകനായി തീരുമാനിച്ചിരുന്നത്. പിന്നീട് മോഹൻലാലിനായി സ്‌ക്രിപ്റ്റിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ദൃശ്യം ഷൂട്ട് ചെയ്തത്. ഈ ചിത്രം മമ്മൂട്ടി നിരസിച്ചതിനെ പറ്റി സംസാരിക്കുകയാണ് ഇപ്പോൾ നിർമാതാവ് കെ ജി നായർ.

Advertisements

അതേസമയം സിനിമാ ഇൻഡസ്ട്രിയിലടക്കം ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് മമ്മൂട്ടി വലിച്ചെറിഞ്ഞതായി പലരും പറഞ്ഞു നടക്കുന്നുണ്ടെന്നും എന്നാൽ സത്യാവസ്ഥ താൻ ജീത്തുവിനോട് തന്നെ ചോദിച്ചിരുന്നെന്നുമാണ് കെജി നായർ പറയുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. തന്റെ അറിവ് ശരിയാണെന്ന് 100 ശതമാനം പറയുന്നില്ല. ആന്റണി പ്രൊഡ്യൂസ് ചെയ്യാൻ ഉദ്ദേശിക്കുന്ന പടങ്ങൾ മാത്രമാണ് ആന്റണി ചെയ്യുന്നത് എന്ന് കേട്ടിട്ടുണ്ട്.

ALSO READ- റിമ ഓടി വന്നെന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു; ഞാൻ നോക്കുമ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്; അപൂർവ്വ നിമിഷം വെളിപ്പെടുത്തി ടി ജി രവി

അതേസമയം, ലാൽ സാർ കഥ കേൾക്കണമെങ്കിൽ ആന്റണി തന്നെ പറയണം. കഥ കേട്ടിട്ട് കൊള്ളാമെങ്കിൽ ലാൽ തന്നെ ചെയ്യും. ഒരു കഥ എടുത്ത് എറിയില്ല. കഥ പറയാൻ വന്ന ആളെ വിഷമിപ്പിച്ച് വിടില്ല. അവന് വീണ്ടും പ്രചോദനം കൊടുക്കും. വീണ്ടും എഴുതാൻ പറയുകയുമാണ് ചെയ്യുകയെന്നും കെജി നായർ പറയുന്നു.

പലപ്പോഴും സീനുകൾ ഒക്കെ ഒന്നുകൂടി എഴുതി ഒന്ന് ഓർഡറാക്കി കൊണ്ടുവരൂ, നമുക്ക് ആലോചിക്കാം, സിനിമയല്ലേ, ഞാൻ നാളെ കൊണ്ട് മതിയാക്കില്ലല്ലോ, നമ്മളൊക്കെ ഇവിടെ ഇല്ലേ, എപ്പോൾ വേണമെങ്കിലും ചെയ്യാമല്ലോ എന്നൊക്കെ അദ്ദേഹം പറഞ്ഞ് വിടുമെന്നും കെജി നായർ വെളിപ്പെടുത്തുന്നു.

ALSO READ-അച്ഛന്റെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് സുധിയുടെ പൊന്നോമന; ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും; കണ്ണീർക്കാഴ്ച

ഒപ്പം, മറ്റേ അദ്ദേഹം അങ്ങനെ ചെയ്യുമോയെന്ന് തനിക്കറിയില്ലെന്നും മമ്മൂട്ടി കഥ എറിഞ്ഞിട്ടാണ് ദൃശ്യം ലാലിന്റെ കയ്യിൽ വന്നതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാൻ പിന്നീട് ജീത്തുനോട് ഈ കാര്യം ചോദിച്ചിട്ടുണ്ടെന്നും കെജി നായർ വ്യക്തമാക്കി.

ഒരിക്കൽ ജീത്തുവിന്റെ വീടിന്റെ പാലുകാച്ചലിന് താനും വാഴൂർ ജോസും കൂടി പോയിരുന്നു. അപ്പോൾ ഇത് ചോദിച്ചറിഞ്ഞെന്നാണ് കെജി നായർ പറയുന്നത്. എന്നാൽ, കേട്ടത് പോലെയല്ല സംഭവമെന്ന് ജീത്തു പറഞ്ഞു.

‘ഞങ്ങൾ കഥ പറയുമ്പോൾ തന്നെ 18 വയസായ കുട്ടിയുടെ അച്ഛനായി ഞാൻ ഇനി ചെയ്യണോടേയ് എന്ന് മമ്മൂട്ടി ചോദിച്ചു, അത്രയേ പറഞ്ഞുള്ളൂ, പിന്നെ ഞാനൊന്നും ചിന്തിച്ചില്ല’- എന്നാണ് ജീത്തു പറഞ്ഞെന്ന് കെ.ജി നായർ വ്യക്തമാക്കി.

തെന്നിന്ത്യൻ താര സുന്ദരി എത്തുന്ന സിനിമയാണ് അടുത്തതായി ജീത്തു ജോസഫും മോഹൻലാലും ഒരുക്കുന്നത്. റാം എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. വിദേശ രാജ്യങ്ങളിലടക്കം ലൊക്കേഷനുകളുള്ള ചിത്രമാണിത്.

Advertisement