രാമ സങ്കീർത്തനം പശ്ചാത്തലത്തിൽ ബീഫ് കഴിച്ച് മകൻ; മുസ്ലിങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു; മോഹൻലാൽ ഹിന്ദുക്കളെ അവഹേളിക്കുന്നെന്ന് പ്രചാരണം

5538

മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. നാനാതുറകളിലുമുള്ളവർ ആരാധിക്കുന്ന താരം വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്നതും തുടരുകയാണ്. ആരാധകർ ഉള്ളതുപോലെ തന്നെ ഹേ റ്റേഴ്‌സും താരത്തിനുണ്ട്.

ഇപ്പോഴിതാ, കേരളത്തിന് പുറത്ത് താരത്തിന് എതിരെ സോഷ്യൽമീഡിയ വഴി വലിയ രീതിയിൽ വിദ്വേഷ പ്രചാരണം നടക്കുകയാണ്. മോഹൻലാൽ ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും പാഴാക്കില്ലെന്നാണ് തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളിലൂടെ പ്രചരണം നടത്തുന്നത്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ അഭിനയിച്ച ഹൃദയം സിനിമയിൽ നഗുമോ എന്ന പാട്ടിൽ വാഴയിലയിൽ ബീഫും പൊറോട്ടയും കഴിക്കുന്ന സീൻ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Advertisements

ഈ രംഗം ചൂണ്ടക്കാണിച്ച്, ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാൻ ആരാണ് മല്ലുവുഡിന് അവകാശം നൽകിയതെന്നും, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൽ മോഹൻലാലിന്റെ മകനും സംവിധായകൻ പ്രിയദർശന്റെ മകളുമാണ് അഭിനയിക്കുന്നതെന്നും സ്വാതി ബെല്ലം എന്ന പ്രൊഫൈൽ പ്രചരിപ്പിക്കുകയാണ്. 14,000ത്തോളം ഫോളോവേഴ്സുള്ള ഈ അക്കൗണ്ടിന് വെരിഫൈഡ് ബ്ലൂ ടിക്ക് ഉണ്ട്. തെലുങ്ക്, കന്നഡ ഹിന്ദുക്കൾ ഇപ്പോഴും സനാതന സംസ്‌കാരം നിലനിർത്തുമ്പോൾ മലയാളികൾ അതിന് തയ്യാറല്ലെന്നൊക്കെയാണ് ഈട്വിറ്റർ ഹാൻഡിൽ പറയുന്നത്.

ബീഫ് കേരളത്തിന്റെ ദേശീയ വിഭവമാണെന്ന് ഞാൻ സമ്മതിക്കുന്നു. അവർ അത് എല്ലാ സിനിമയിലും കാണിക്കണം. അല്ലെങ്കിൽ അവരുടെ സർക്കാർ സിനിമ നിരോധിക്കും.എന്നാൽ പവിത്രമായ തെലുങ്ക് രാമ സങ്കീർത്തനം പശ്ചാത്തലമായി ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന്റെ ആവശ്യകത എന്താണ്? എന്നാണ് സ്വാതി ബെല്ലത്തിന്റെ ചോദ്യം. അതേസമയം, ഈ ഈ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ മോഹൻലാലിന് നേരെ സൈബർ ആക്രമണവും ആരംഭിക്കുകയായിരുന്നു. മോഹൻലാൽ മുസ്ലിങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും അദ്ദേഹം ഉപേക്ഷിക്കില്ല. മതഭ്രാന്തൻ- എന്നാണ് മറ്റൊരു അക്കൗണ്ട് ആാേപിക്കുന്നത്.

ALSO READ- പതിനെട്ട് വയസായ കുട്ടിയുടെ അച്ഛനായി ഞാൻ ഇനി ചെയ്യണോടേയ് എന്ന് മമ്മൂട്ടി ചോദിച്ചു; അതോടെ മോഹൻലാൽ നായകനായി; സൂപ്പർഹിറ്റ് ചിത്രം മമ്മൂട്ടിക്ക് നഷ്ടമായതിങ്ങനെ

ജനതാ ഗ്യാരേജ് എന്ന സിനിമയിൽ ജൂനിയർ എൻടിആറിനൊപ്പം മോഹൻലാൽ ധരിച്ച മുസ്ലിം വേഷം പങ്കുവെച്ചൊക്കെയാണ് ഇതിനെതിരെ ട്രോളുകളും ഇറങ്ങിയിരിക്കുന്നത്. ‘കഴിഞ്ഞ വർഷം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ നേതാവ് എൻ ടി റഹീമിനൊപ്പം ഒരു ചടങ്ങിൽ മോഹൻലാൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള വഴികൾ അദ്ദേഹം എപ്പോഴും കണ്ടെത്തുന്നു’-എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പരിഹാസ ക്യാപ്ഷൻ.

അതേസമയം, നേരത്തെയും ബീഫ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ഹൃദയത്തിലെ രംഗങ്ങൾ പങ്കുവെച്ച് പലതരത്തിലുള്ള വിദ്വേഷ പ്രചാരണവും ഉണ്ടായിട്ടുണ്ട്.

ALSO READ- റിമ ഓടി വന്നെന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു; ഞാൻ നോക്കുമ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്; അപൂർവ്വ നിമിഷം വെളിപ്പെടുത്തി ടി ജി രവി

ആരാധകർക്കിടയിലും ഏറെ ചർച്ചയായതാണ് നായികാ നായകന്മാരായ നിത്യയും അരുണും ബൺ പൊറോട്ടയും ബീഫും കഴിക്കാൻ പോകുന്ന രംഗം. ശ്രീരാമ കീർത്തനത്തിന്റെ പശ്ചാത്തലത്തിൽ ബീഫ് കഴിക്കുന്ന ഹിന്ദു പെൺകുട്ടി എന്ന രീതിയിൽ ഇതിനെതിരെയും ഹേ റ്റ് ക്യാംപെയിൻ നടന്നിരുന്നു.

Advertisement