അവസാനമായി ഒന്നു കാണണം എന്ന് പറഞ്ഞ് വിളിക്കുന്ന കാന്‍സര്‍ പേഷ്യന്‍സ് ഉണ്ട്, അവര്‍ക്ക് നല്‍കാന്‍ എന്റെ കൈയ്യില്‍ തമാശകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ, തങ്കച്ചന്‍ പറയുന്നു

358

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ് തങ്കച്ചന്‍ വിതുര. സ്റ്റാര്‍ മാജിക്കിലൂടെയായി പ്രേക്ഷകര്‍ക്ക് താരം പ്രിയങ്കരനായി മാറിയത്. പാട്ടും മിമിക്രിയുമൊക്കെയായി സജീവമായ തങ്കുവിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്.

Advertisements

തങ്കു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നാളിത്രയായിട്ടും തങ്കച്ചന്‍ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം ചോദ്യമുണ്ടാവാറുണ്ട്.

Also Read: ആ സീരിസിൽ ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്കും ഉണ്ടായിരുന്നു: ഷൂട്ട് കഴിഞ്ഞു വന്നാൽ അവൾ ചെയ്യുന്നത് ഇങ്ങനെ: ഭാര്യയെ കുറിച്ച് ആനന്ദ് നാരായണൻ

ആള്‍ക്കാരൊക്കെ എന്നെ കല്യാണം കഴിപ്പിച്ചാല്‍ മതിയെന്നായി. അതിലൊക്കെ ഞാന്‍ സന്തോഷിക്കുന്നുവെന്നും സ്‌നേഹത്തോടെ ഒരുപാടുപേര്‍ ചോദിക്കാറുണ്ട് കല്യാണത്തെക്കുറിച്ച് എന്നുമായിരുന്നു തങ്കു പറയുന്നത്.

ഇപ്പോഴിതാ തങ്കച്ചന്‍ മുമ്പൊരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഒരാളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുക എന്നതാണ് തന്റെ പോളിസിയെന്നും കാന്‍സര്‍ പേഷ്യന്റ്‌സ് ആണ് തന്നെ കൂടുതലും വിളിക്കുന്നതെന്നും രണ്ടും മൂന്നും കീമോ കഴിഞ്ഞുവെന്നൊക്കെ പറഞ്ഞ് വിളിക്കുന്നവരുണ്ടെന്നും തങ്കച്ചന്‍ പറയുന്നു.

Also Read: കുഞ്ഞുന്നാളിലെ ഫോട്ടോയുമായി ഗായിക സിതാര കൃഷ്ണകുമാർ, ആ നുണക്കുഴി ഇപ്പോഴുമുണ്ട് സ്വത്തുമണി എന്ന് ആരാധകർ

അവരില്‍ പലരും തന്നെ അവസാനമായി ഒന്നു കാണണം അടുത്തിരിക്കണം സംസാരിക്കണം എന്നൊക്കെ പറയാറുണ്ട്. താന്‍ സമയം കിട്ടുമ്പോഴൊക്കെ അവരുടെ അടുത്ത് പോയി സന്തോഷം പങ്കിടാറുണ്ടെന്നും തനിക്ക് അവര്‍ക്ക് കൊടുക്കാന്‍ മറ്റൊന്നുമുണ്ടാകില്ലെന്നും തന്റെ തമാശകള്‍ പങ്കിടാറുണ്ടെന്നും തങ്കച്ചന്‍ പറയുന്നു.

തനിക്ക് വേറെ ഒന്നും കൊടുക്കാന്‍ പറ്റിയില്ലെങ്കിലും അവരെ ചെറുതായൊന്നുപോലും വേദനിപ്പിക്കരുതെന്നുണ്ട്. ഇതുവരെ ആരെയും വേദനിപ്പിച്ചിട്ടില്ലെന്നും എല്ലാവര്‍ക്കും സന്തോഷം പകര്‍ന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും തങ്കച്ചന്‍ പറയുന്നു.

Advertisement