മകളുടെ കുച്ചുപ്പുടി അരങ്ങേറ്റത്തിൽ താരമായത് അമ്മ ജോമോൾ! 40 വയസ് പിന്നിട്ടെന്ന് വിശ്വസിക്കാൻ ആകുന്നില്ലെന്ന് ആരാധകർ; പൊളിച്ചടുക്കി നിരഞ്ജനയുടെ ശിഷ്യ

948

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ജോമോൾ. നിറത്തിലെ വർഷയെന്ന കഥാപാത്രത്തിലൂടെ യുവാക്കൾക്കിടയിലും എന്റെ സ്വന്തം ജാനകിക്കുട്ടിക്ക് എന്ന ചിത്രത്തിലൂടെ നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജോമോൾ. 2002ൽ വിവാഹത്തോടെ സിനിമാലോകം വിട്ട ജോമോൾ പിന്നീട് ടെലിവിഷനിലൂടെ പ്രശസ്തയായിരുന്നു.

ഇപ്പോഴിതാ സിനിമാരംഗത്ത് സബ്‌ടൈറ്റിലിംഗ് ചെയ്ത് രണ്ടാമംഗത്തിന് എത്തിയിരിക്കുകയാണ് ജോമോൾ. ഇതിനിടെ തന്റെ കുടുംബകാര്യങ്ങളും മനോഹരമായി കൊണ്ടുപോകുന്നുണ്ട് താരം.

Advertisements

കഴിഞ്ഞദിവസം ജോമോളുടെ മകളുടെ കുച്ചുപ്പുടി അരങ്ങേറ്റമായിരുന്നു. ഈ പരിപാടിക്ക് എത്തിയ ജോമോളിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സിനിമാതാരവും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യ കൂടിയാണ്ാ ജോമോളുടെ മകൾ ആര്യ.

ALSO READ- മമ്മൂട്ടിയുടെ തലയിൽ പാച്ച്; കണ്ണിൽ ലെൻസാണെന്ന് എല്ലാവർക്കും അറിയാം; ആറ് ലക്ഷമാണ് കഴുത്തിലെ ചുളിവ് മറയ്ക്കാൻ ഗ്രാഫിക്‌സിന് ചെലവിടുന്നത്: ശാന്തിവിള ദിനേശ്

ജോമോൾ കുടുംബസമേതമാണ് മകളുടെ അരങ്ങേറ്റത്തിന് എത്തിയത്. അതേസമയം, താരത്തിന് അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്നാണ് വിഡിയോ കണ്ട പ്രേക്ഷകർ പറയുന്നത്.

വയസ്സ് 40 പിന്നിട്ടിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും ജോമോളുടെ സൗന്ദര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് മിക്കവരും പ്രശംസിക്കുന്നത്. മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിക്കുന്ന അമ്മയെ ആ വിഡിയോയിൽ കാണാവുന്നതാണ്.

ALSO READ- എന്റെ ഏറ്റവും മികച്ച തീരുമാനമാണ് അംജു; ഉമ്മയെ കല്യാണം കഴിപ്പിച്ചത് ഏറ്റവും നല്ല നിമിഷം; എനിക്ക് നല്ലൊരു ഉപ്പയെ കിട്ടിയെന്നും അസ്‌ല മർലി

അതേസമയം തന്റെ അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തം പഠിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നാണ് നിരഞ്ജന പറയുന്നത്. തന്റെ മകൾക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാൻ കാരണം നിരഞ്ജനയും അമ്മ നാരായണിയുമാണെന്ന് ജോമോളും പറയുന്നു.

Advertisement