മമ്മൂട്ടിയുടെ തലയിൽ പാച്ച്; കണ്ണിൽ ലെൻസാണെന്ന് എല്ലാവർക്കും അറിയാം; ആറ് ലക്ഷമാണ് കഴുത്തിലെ ചുളിവ് മറയ്ക്കാൻ ഗ്രാഫിക്‌സിന് ചെലവിടുന്നത്: ശാന്തിവിള ദിനേശ്

95624

പല തുറന്നുപറച്ചിലുകളിലൂടെയും ഏറെ വിവാദമുണ്ടാക്കിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെ ആരേയും വിമർശിക്കാൻ മടിക്കാത്ത അദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്.

ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയുമാണ് ശാന്തിവിള വിമർശിക്കുന്നത്. താൻ പണ്ട് ഒരു മോഹൻലാൽ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നെന്നാണ് ശാന്തിവിള ദിനേശ്പറയുന്നത്.

Advertisements

ഇപ്പോൾ ആരാധകനല്ല, അദ്ദേഹത്തിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാൻ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകൾ. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്.

റബ്ബറിന്റെ കറ വറ്റുമ്പോൾ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും. അത് പോലെയാണ് ഇപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണെന്നാണ് ശാന്തിവിള പറയുന്നത്.

ALSO READ- താൻ ഒരു ആറ് വർഷമായിട്ട് പ്ലാൻ ചെയ്യുന്നതാണ് ഇത്;ഒടുവിൽ എല്ലാം സാധ്യമായി; പുതിയ വിശേഷം പങ്കിട്ട് ലക്ഷ്മി പ്രമോദ്

ഇവരുടെ ഒക്കെ കാലഘട്ടം കഴിഞ്ഞില്ലേ, ഇനി എങ്കിലും ഒന്ന് നിർത്തിക്കൂടെ, പത്ത് നാൽപത് വർഷം ആയില്ലേ. അത് കൊണ്ട് ഇനി അവരുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചാൽ പ്രശ്‌നം തീർന്നില്ലേ. ഒടിടിയിൽ പോലും കാണില്ല. അവർക്ക് നായക വേഷം തന്നെ ചെയ്യണം എങ്കിൽ ചെയ്യട്ടെ. പക്ഷെ എന്നുകരുതി പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമേ ചെയ്യൂ എന്ന വാശി പിടിക്കേണ്ട കാര്യമുണ്ടോയെന്നാണ് ശാന്തിവിള ചോദിക്കുന്നത്.

മോഹൻലാൽ എത്ര വില കൂടിയ വിഗ് വെച്ചാലും അത് ആണെന്ന് എല്ലാവർക്കും അറിയാം. മമ്മൂട്ടി തലയിൽ പാച്ച് വെച്ചിരിക്കുകയാണെന്നും, കണ്ണിൽ ലെൻസ് വെച്ചിരിക്കുകയാണെന്നും ആളുകൾക്ക് എല്ലാം അറിയാം. അതുമാത്രമല്ല ഈ മമ്മൂട്ടിയുടെ കഴുത്തിലെ ചുളുവ് മാറ്റാൻ 6 ലക്ഷം രൂപയോളം വിലവരുന്ന ഗ്രാഫിക്‌സ് ഉപയോഗിക്കുന്നുണ്ടെന്നും സിനിമാക്കാർക്കെങ്കിലും അറിയാമെന്നാണ് ശാന്തിവിള പറയുന്നത്.

ഈ 73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആർക്കാണ് അറിയാത്തത്. ഇവർക്ക് രണ്ട് പേർക്കുമാണ് ഇതൊന്നും അറിയാത്തത്. ഇന്ത്യൻ സിനിമയിൽ രജിനികാന്ത് നടക്കുന്നത് പോലെ നടക്കാൻ ഇവർക്കൊന്നും ഈ ജന്മം കഴിയില്ലെന്നും ശാന്തിവിള വിമർശിക്കുന്നു,

ചങ്കൂറ്റം ഇവർക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങൾ ചെയ്ത് നടക്കും. മമ്മൂട്ടി 25 വയസ്സായ ഒരു പെണ്ണിന്റെ കാമുക വേഷം ചെയ്താൽ ആളുകൾക്ക് അറിയാം. എനിക്ക് പറയാനുള്ളത് മോഹൻലാൽ മലയാള സിനിമയോട് ദ്രോഹം മാത്രമാണ് ചെയ്യുന്നത്. വിചാരിച്ചിരുന്നെങ്കിൽ എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം ചോദ്യം ചെയ്യുകയാണ്.

Advertisement