താൻ ഒരു ആറ് വർഷമായിട്ട് പ്ലാൻ ചെയ്യുന്നതാണ് ഇത്;ഒടുവിൽ എല്ലാം സാധ്യമായി; പുതിയ വിശേഷം പങ്കിട്ട് ലക്ഷ്മി പ്രമോദ്

2992

മലയാളി സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചയായ നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി സീരിയലുകളിലാണ് ലക്ഷ്മി അഭിനയിച്ചത്. ഒരുകാലത്ത് സീരിയലിൽ സജീവമായിരുന്ന ലക്ഷ്മി ഇടക്കാലത്തുണ്ടായ ചില വിവാദങ്ങൾ കാരണം അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു.

എന്നാൽ അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും വീണ്ടും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു ലക്ഷ്മി ഇപ്പോൾ. തന്റെ വിശേഷങ്ങളെല്ലാം ലക്ഷ്മി സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഭർത്താവ് അസറും മകളുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. ലക്ഷ്മി പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി വലിയൊരു ആഗ്രഹം സാധിച്ചെന്നാണ് ലക്ഷ്മി പറയുന്നത്.

Advertisements

താൻ ഒരു ആറ് വർഷമായിട്ട് പ്ലാൻ ചെയ്യുന്നതാണ് ഇതുപോലെ വന്നൊന്ന് കാണാൻ. ഒടുവിൽ പുള്ളി ഇപ്പോൾ ആ ആഗ്രഹം അങ്ങ് സാധിച്ച് തന്നു. ബ്ലസ്ഡ്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ALSO READ- വേലക്കാരി വാതിൽ തുറന്നതും നിലവിളിച്ചു; തന്നെ കണ്ട് ലിഫ്റ്റിലെ പെൺകുട്ടികൾ ഇറങ്ങി ഓടി; സിനിമയിലെ വില്ലൻ വേഷം ജീവിതത്തിൽ വില്ലനായത് പറഞ്ഞ് ടിജി രവി

ലക്ഷ്മി മകളോടൊപ്പമായാണ് എത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് മുന്നിലെ കടയിൽ നിന്നും മയിൽപ്പീലി നോക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് കമന്റിൽ സ്‌നേഹം അറിയിച്ചിരിക്കുന്നത്.

പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ അസറും ലക്ഷ്മിയും നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഒന്നിച്ചത്. ഇരുവരും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചത്. ലക്ഷ്മിയുടെ അമ്മ അതേ സ്‌കൂളിൽ പഠിപ്പിക്കുന്നുമുണ്ടായിരുന്നു.

ALSO READ- വി വാ ദങ്ങൾക്ക് ശേഷം ഞാൻ ബോൾഡായി;ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞു; ആറ് ഡാൻസ് സ്‌കൂളുകളുണ്ട്: നടി ശാലു മേനോൻ

ഒരിക്കല്ഡ ആനുവൽ ഡേ സമയത്തായിരുന്നു അസർ ലക്ഷ്മിക്ക് ലവ് ലെറ്റർ കൊടുത്തത്. മറ്റൊരാൾക്ക് കൊടുക്കാൻ വെച്ച കത്ത് മാറിക്കിട്ടിയെന്നാണ് അന്ന് ലക്ഷ്മി കരുതിയതെന്നും പിന്നീട് സ്‌കൂളിലെ തല്ലുകൊള്ളിയായ അസർ മറ്റൊരു സ്‌കൂളിലേക്ക് മാറുകയുമായിരുന്നു.


പിന്നീട്, വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയായിരുന്നു. സൗഹൃദം വീണ്ടും തുടങ്ങിയതോടെയാണ് വിവാഹത്തിലെത്തിയതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഞങ്ങളുടേതെന്നും ഇരുവരും പറയുന്നു.

Advertisement