എന്റെ ഏറ്റവും മികച്ച തീരുമാനമാണ് അംജു; ഉമ്മയെ കല്യാണം കഴിപ്പിച്ചത് ഏറ്റവും നല്ല നിമിഷം; എനിക്ക് നല്ലൊരു ഉപ്പയെ കിട്ടിയെന്നും അസ്‌ല മർലി

2675

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു.

കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹിന തന്നെ പറഞ്ഞിരുന്നു. ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റിൽ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ ഹില എന്ന അസ് ല മർലിയുടെ വിവാഹനിശ്ചയവും മനോഹരമായി കഴിഞ്ഞിരിക്കുകയാണ്. ഇനി വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ഹിലയും അംജുവും. വിവാഹദിനത്തിലാണ് അംജുവിനെ നേരിട്ട് കാണുകയെന്നും ഇതുവരെ വിഡിയോ കോളിലേ കണ്ടിട്ടുള്ളൂവെന്നും അസ്‌ല പറഞ്ഞിരുന്നു.

ALSO READ- താൻ ഒരു ആറ് വർഷമായിട്ട് പ്ലാൻ ചെയ്യുന്നതാണ് ഇത്;ഒടുവിൽ എല്ലാം സാധ്യമായി; പുതിയ വിശേഷം പങ്കിട്ട് ലക്ഷ്മി പ്രമോദ്

ചിലരൊക്കെ പ്രീവിയസ് റിലേഷനെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും പറയാതെയാണോ വിവാഹിത ആവുന്നതെന്ന് ചോദിച്ചിരുന്നു. അതിനുള്ള മറുപടി അംജുക്ക തന്നെ പറയുമെന്നാണ് അസ്ല പറഞ്ഞത്. പിന്നാലോ കോളിലെത്തിയ അംജു ഹില എന്നോടൊന്നും ഒളിച്ച് വെച്ചിട്ടില്ല. ക്രിസ്റ്റൽ ക്ലിയറായി എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ പാസ്റ്റിനെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. എല്ലാം ഇങ്ങോട്ട് പറയുകയായിരുന്നുവെന്നായിരുന്നു അംജു പറയുന്നുണ്ട്.

അതേസമയം, ബ്രേക്കപ്പ് ഇന്ന് നോർമ്മലായ കാര്യമാണ്. പാസ്റ്റ് നോക്കി ജീവിച്ചിട്ട് കാര്യമില്ല. നമ്മളൊന്നിച്ച് പുതിയൊരു ജീവിതം തുടങ്ങുകയാണ്. മമ്മിയും പപ്പയുമൊക്കെ എപ്പോഴും യൂട്യൂബ് ചാനലൊക്കെ നോക്കുന്നവരാണ്. ഹിലയുടെ ലൈഫിനെക്കുറിച്ച് അവർക്കും കൃത്യമായി അറിയാവുന്നതാണെന്നും ഹില പറഞ്ഞു.

ALSO READ-വേലക്കാരി വാതിൽ തുറന്നതും നിലവിളിച്ചു; തന്നെ കണ്ട് ലിഫ്റ്റിലെ പെൺകുട്ടികൾ ഇറങ്ങി ഓടി; സിനിമയിലെ വില്ലൻ വേഷം ജീവിതത്തിൽ വില്ലനായത് പറഞ്ഞ് ടിജി രവി

ജൂൺ ആദ്യവാരത്തിൽ തന്നെ കല്യാണമുണ്ടാവും. തുടക്കം മുതൽ ഈ റിലേഷനിൽ തനിക്ക് പേടിയുണ്ടായിരുന്നില്ലെന്നും അസ്ല പറയുന്നുണ്ട്. എന്റെ ജീവിതത്തിൽ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അംജുവുമായുള്ള വിവാഹം. അംജുവിനെ പരിചയപ്പെട്ട ശേഷം കോൺഫിഡൻസ് കൂടി വരികയാണ്. അവൻ എന്നെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു. എൻഗേജ്മെന്റിന് തൊട്ടുമുൻപ് വരെ എനിക്ക് നല്ല ടെൻഷനിലായിരുന്നു. എല്ലാം നന്നായി നടക്കുമോ എന്ന ആശങ്കയായിരുന്നു. ഉപ്പയ്ക്ക് വരാൻ കഴിയാത്തതിനാൽ ഞാനാണ് ഓടി നടന്ന് എല്ലാം ചെയ്തത്. ഞാൻ ഇമേജിൻ ചെയ്തതിനെക്കാളും നന്നായി എല്ലാം നടന്നെന്നും താരം പറയുന്നു,

അതേസമയം, തന്റെ പേരൻസാണ് അംജുവിനെക്കുറിച്ച് അന്വേഷിച്ചതും സംസാരിച്ചതുമൊക്കെ. എല്ലാം ഓക്കെയായതിന് ശേഷമാണ് ഞങ്ങൾ വീഡിയോ കോൾ ചെയ്ത് സംസാരിച്ചതെന്നും അസ്‌ല വെളിപ്പെടുത്തി.

കൂടാതെ, തനിക്ക് ഉമ്മയെ കല്യാണം കഴിപ്പിച്ച് പുതിയൊരു ജീവിതത്തിലേക്ക് വിടാനായത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നായി കണക്കാക്കുന്നെന്നും അസ്‌ല പറഞ്ഞു. ഒരു പൂവ് കൊടുത്താണ് താൻ ഉപ്പയെ സ്വീകരിച്ചത്. ഉമ്മയ്ക്ക് ഇതിലും നല്ലൊരു ജീവിതം കിട്ടാനില്ല. എനിക്ക് നല്ലൊരു ഉപ്പയെ തന്നെ ഇതിലൂടെ കിട്ടിയെന്നുമായിരുന്നു അസ്‌ല എന്ന ഹില പറയുന്നത്.

Advertisement