വേലക്കാരി വാതിൽ തുറന്നതും നിലവിളിച്ചു; തന്നെ കണ്ട് ലിഫ്റ്റിലെ പെൺകുട്ടികൾ ഇറങ്ങി ഓടി; സിനിമയിലെ വില്ലൻ വേഷം ജീവിതത്തിൽ വില്ലനായത് പറഞ്ഞ് ടിജി രവി

916

ഒരു കാലത്ത് മലയാള സിനിമയിൽ അമ്പരപ്പിക്കുന്ന വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടനാണ് ടിജി രവി. 1970, 80 കാലഘട്ടങ്ങളിൽ ആയിരുന്നു വില്ലൻ വേഷങ്ങളിലൂടെ ടി ജി രവി ശ്രദ്ധേയനായത്. അതുല്യ നടൻ ബാലൻ കെ നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി മാറ്റി.

ആദ്യകാലത്ത് നാടകങ്ങളിൽ അഭിനയിച്ച് കൊണ്ടായിരുന്നു ടിജി രവിയുടെ തുടക്കം.അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സിനിമാ അഭിനയ രംഗത്തെത്തിയത്ത്. അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പ്രധാനമായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ച ടി ജി രവി പിന്നീട് മലയാള സിനിമാ ചരിത്രത്തിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു.

Advertisements

താൻ സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്യുന്നതുകൊണ്ടു തന്നെ ആളുകളും തന്നെ വില്ലനായിട്ടാണ് കണ്ടിരുന്നതെന്നാണ് ടിജി രവി പറയുന്നത്. പലപ്പോഴും രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ടിജി രവി പറയുന്നു.

ALSO READ- വി വാ ദങ്ങൾക്ക് ശേഷം ഞാൻ ബോൾഡായി;ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞു; ആറ് ഡാൻസ് സ്‌കൂളുകളുണ്ട്: നടി ശാലു മേനോൻ

ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ പോവണമായിരുന്നു. ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാൻ തോന്നിയപ്പോഴായിരുന്നു അത്. തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടിൽ വന്നാൽ കുറച്ച് കഞ്ഞി കിട്ടുമോയെന്ന്. അങ്ങനെയാണ് സുഹൃത്ത് വീട്ടിലേക്ക് വിളിച്ചത്. താൻ ചെന്ന് അന്ന് രാത്രി വീട്ടിലെ ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന അവിടുത്തെ ജോലിക്കാരി തന്നെ കണ്ടതും പേടിച്ചുപോയി.

അവർ അയ്യോ! എന്നും പറഞ്ഞ് അവർ വാതിലടച്ചു. പിന്നെയവർ വാതിൽ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്ത് നിന്ന് എന്നോട് പറഞ്ഞു, ഇവിടെയാരുമില്ലയെന്നും സർ പുറത്ത് പോയെന്നും.
എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവര് തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു

വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ അവിടുത്തെ ജോലിക്കാരി എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവർ വാതിലടച്ചു. പിന്നെയവർ വാതിൽ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്ത് നിന്ന് എന്നോട് പറഞ്ഞു, ഇവിടെയാരുമില്ലയെന്നും സർ പുറത്ത് പോയെന്നുമായിരുന്നു പറഞ്ഞത്.

ALSO READ- ഉള്ളിൽ തീവാരിയിട്ടിട്ട് ശ്രീനിവാസൻ അങ്ങ് പോയി, മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

തന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തിനെ കാണാൻ പോയപ്പോഴും സമാനമായ അനുഭവമുണ്ടായി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി താൻ ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു.

താൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവര് തമ്മിലെന്തോ സംസാരിക്കുകയായിരുന്നു അപ്പോൾ. പിന്നെ പെട്ടെന്ന് പേടിച്ച് തൊട്ടടുത്ത ഫ്‌ളോരിൽ തന്നെ ഇറങ്ങിപോയെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ടിജി രവി പറഞ്ഞു.

ഒരുകാലത്ത് ഐവി ശശിയുടെ സിനിമകൾ സ്ഥിരമായി ചെയ്തിരുന്നു. അന്നൊക്കെ മിക്ക സിനിമകളിലും സീമയും ഉണ്ടാവുമായിരുന്നു. ഒരു കോ-ആർട്ടിസ്റ്റ് എന്നതിനപ്പുറത്ത് നല്ല സൗഹൃദമായിരുന്നു തങ്ങൾക്കിടയിലെന്നും സിനിമയിലെ സൗഹൃദത്തെ കുറിച്ച് ടിജി രവി പറഞ്ഞു.

തനിക്ക് സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങൾ മാറി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഒരു പ്രൊഫഷനെന്ന നിലയിൽ അങ്ങനെ ചിന്തിക്കുന്നതിൽ അർത്ഥമില്ല എന്നതുകൊണ്ട് പ്രത്യേകിച്ച് അതിനുവേണ്ടി ഞാനൊന്നും ചെയ്തില്ലെന്നനും ഇപ്പോൾ ഇടയ്ക്ക് ചില കോമഡിയൊക്കെ കിട്ടാറുണ്ടല്ലോ എന്നാണ് ടിജി രവി പറയുന്നത്.

Advertisement