വി വാ ദങ്ങൾക്ക് ശേഷം ഞാൻ ബോൾഡായി;ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞു; ആറ് ഡാൻസ് സ്‌കൂളുകളുണ്ട്: നടി ശാലു മേനോൻ

333

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലു മേനോൻ. നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയൽ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോൻ.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. ഒരു കാലത്ത് മൽസരാർത്ഥിയായി കലോൽസവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോൻ ഇപ്പോൾ ഗുരുസ്ഥാനത്ത് ആണ്.

Advertisements

സോഷ്യൽ മീഡിയിൽ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും ഏറെ ആക്ടീവാണ്.

ALSO READ- ഉള്ളിൽ തീവാരിയിട്ടിട്ട് ശ്രീനിവാസൻ അങ്ങ് പോയി, മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

ഇപ്പോഴിതാ വിവാദങ്ങളാണ് തന്നെ ശക്തയാക്കിയതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശാലു മേനോൻ. വിവാദങ്ങളുണ്ടായതിന് ശേഷം താൻ ബോൾഡായെന്നും ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞെന്നും നടി പറയുകയാണ്.

അതേസമയം, താനിപ്പോഴും സോഷ്യൽ മീഡിയയിൽ താൻ ആക്ടീവാണെന്നും നെഗറ്റീവ് കമന്റുകളാണെങ്കിലും അതിനോട് പ്രതികരിക്കാറുണ്ടെന്നും താരം കൗമുദി മൂവീസിനോട് പ്രതികരിച്ചു.

‘എന്നെ വിവാദങ്ങളാണ് ശക്തയാക്കിയത്. അതിനൊക്കെ ശേഷം ഞാൻ വളരെ ബോൾഡ് ആയി. ആൾക്കാരെ തിരിച്ചറിയാൻ കഴിഞ്ഞു. എന്നെ തള്ളിപറഞ്ഞവരും ഒഴിവാക്കിയവരുമുണ്ട്. അവരെയൊക്കെ കാണുമ്പോൾ ഞാനൊരു ദേഷ്യവും കാണിക്കാറില്ല. ഞാനവരോട് അങ്ങോട്ട് പോയി സംസാരിക്കാറാണ് പതിവ്. എനിക്ക് ദേഷ്യം വളരെ കുറവാണ്.’- ശാലു മേനോൻ പറയുന്നു.

ALSO READ- കഴിവ് നോക്കി എടുക്കുന്നവർ വളരെ കുറവാണ്, സിനിമയിൽ അഭിനയിക്കണം എങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ: സ്‌നേഹാ മാത്യുവിന്റെ വെളിപ്പെടുത്തൽ

തനിക്കെന്നും ഡാൻസറെന്ന ഡെസിഗ്നേഷനിലാണ് ഇഷ്ടം. അതിലാണ് കൂടുതൽ സന്തോഷിക്കുന്നതെന്നും താരം പറയുന്നു. ആറ് ഡാൻസ് സ്‌കൂളുകളുണ്ട് തനിക്കെന്നും രണ്ട് സീരിയലുകളിൽ അഭിനയിക്കുന്നുണ്ടെന്നും ശാലു വിശദീകരിച്ചു..

ഡാൻസറെന്ന ഡെസിഗ്നേഷനിലാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. നടിയാകുന്നതിന് മുന്നേ തന്നെ ഡാൻസറായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് പിന്നീട് അഭിനയത്തിലേക്ക് കടന്നത്. എട്ട് വർഷം താൻ ജില്ല കലാതിലകമായിരുന്നു. പിന്നെ സ്റ്റേറ്റ് വിന്നറുമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സീരിയലിൽ നിന്ന് ഒരു ഓഫർ വരുന്നത്. പിന്നെ അതിൽ തന്നെ അങ്ങ് തുടർന്നെന്നും ശാലു വിശദീകരിച്ചു.

ഡാൻസ് ക്ലാസുകൾ ഉൾപ്പടെ ഏറ്റവും തിരക്കുള്ള ദിവസമാണ് ശനിയും ഞായറും. രണ്ട് സീരിയലുകളിലാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിലാണ് മിക്കവാറും ഷൂട്ടുണ്ടാവുക. പിന്നെ തീരെ നിവർത്തിയില്ലാത്ത ദിവസങ്ങളിൽ ക്ലാസുകൾ അഡ്ജസ്റ്റ് ചെയ്യാറുണ്ട്.

ശനിയാഴ്ച രാവിലെ എന്റെ വീട്ടിൽവെച്ച് തന്നെ ക്ലാസ് തുടങ്ങും. പിന്നെ നേരെ എന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിട്ട് ബാക്കി ക്ലാസ് അവിടെ നിന്നായിരിക്കും. എനിക്ക് ആറ് ഡാൻസ് സ്‌കൂളുണ്ട്. ശനിയും ഞായറുമായാണ് ക്ലാസുണ്ടാകുകയെന്നും ശാലു മേനോൻ പറഞ്ഞു.

Advertisement