ഉള്ളിൽ തീവാരിയിട്ടിട്ട് ശ്രീനിവാസൻ അങ്ങ് പോയി, മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

16127

നിരവധി ഹിറ്റ് ചിത്രങ്ങൾ മോഹൻലാൽ ശ്രീനിവാസൻ കൂട്ടിൽ മലയാളത്തിൽ പിറന്നിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രിയപ്പെട്ടതേതെന്ന് ചോദിച്ചു കഴിഞ്ഞാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പ്രേക്ഷകർ വിരൽ ചൂണ്ടുക നാടോടിക്കാറ്റ് എന്ന സിനിമയിലേക്ക് ആയിരിക്കും.

റിലീസ് ചെയ്ത് 35 വർഷങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകന്റെ മനസിൽ നാടോടിക്കാറ്റ് ഇന്നും നിറഞ്ഞു നിൽക്കുന്നതിനു പിന്നിൽ മോഹൻലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും തന്നെയാണ്. എന്നാൽ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെയും നാടോടിക്കാറ്റ് തനിക്ക് നൽകിയ ടെൻഷൻ വളരെ വലുതായിരുന്നു എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Advertisements

ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഓർമ്മകൾ പങ്കുവച്ചത്. ഞാനും ശ്രീനിയും സിനിമയുടെ ഫസ്റ്റ് കോപ്പി മദ്രാസിലെ പ്രസാദ് ലാബിൽ കാണാനിരുന്നു. എന്നാൽ ഒരു സീനിലും ഞങ്ങൾക്ക് ചിരിവന്നില്ല. പടം കഴിഞ്ഞ് പറത്ത് ഇറങ്ങിയതോടെ ശ്രീനി മൂഡ് ഔട്ടായി.

Also Read
കഴിവ് നോക്കി എടുക്കുന്നവർ വളരെ കുറവാണ്, സിനിമയിൽ അഭിനയിക്കണം എങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ: സ്‌നേഹാ മാത്യുവിന്റെ വെളിപ്പെടുത്തൽ

ഞാൻ പറഞ്ഞു, കഥ ആലോചിച്ചപ്പോഴും, വായിച്ചപ്പോഴും, എഡിറ്റ് ചെയ്തപ്പോഴും നമ്മൾ ഒരുപാട് ചിരിച്ചിട്ടുണ്ട്. ആദ്യമായി കാണുന്ന പ്രേക്ഷകരും എന്തായാലും ചിരിക്കും. എന്റെ ഉള്ളിൽ പേടി ഉണ്ടെങ്കിലും ഞാൻ ശ്രീനിയ്ക്ക് ധൈര്യം പകർന്നു.

എന്റെ ഉള്ളിൽ തീ വാരിയിട്ട് ശ്രീനി നാട്ടിലേക്ക് പോയി. പേടി കാരണം റിലീസ് സമയം നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. റിലീസ് ദിവസം മാറ്റിനി കഴിഞ്ഞു. സിനിമാ വിശേഷങ്ങളൊന്നും വന്നില്ല. ടെൻഷൻ കാരണം ഒരിടത്തും ഇരിക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ഷോ കഴിയാൻ നേരം ഓഫീസിൽ നിന്നിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു.

തിരികെ എത്തിയപ്പോൾ സെഞ്ച്വറി കൊച്ചുമോൻ എന്നെ കാത്തിരിക്കുന്നു. പ്രേക്ഷകർ പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത നാടോടിക്കാറ്റ് സൂപ്പർ ഹിറ്റായ കാര്യം അപ്പോഴാണ് ഞാൻ അറിഞ്ഞത്. 17 ലക്ഷം കൊണ്ട് പൂർത്തിയായ ചിത്രം നൂറ് ദിവസം നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. മമ്മൂട്ടി ആ ചിത്രത്തിൽ അഭിനയിച്ചിരുന്നില്ല.

എന്നിട്ടും ആ ചിത്രത്തിന്റെ നൂറാം ദിവസത്തിന്റെ മൊമന്റൊ ഏറ്റുവാങ്ങാൻ മമ്മൂട്ടി എത്തി. കാരണം നാടോടിക്കാറ്റിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു മമ്മൂട്ടി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു ചേർന്ന വിജയാഘോഷം എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

Also Read
ഞാന്‍ ചെയ്ത ചെറിയ കഥാപാത്രങ്ങളെ വരെ ഓര്‍ക്കുന്നു, മമ്മൂക്കയുടെ വാക്കുകള്‍ എനിക്ക് ഓസ്‌കാര്‍ അവാര്‍ഡിന് തുല്യം, തുറന്നുപറഞ്ഞ് രാജി

Advertisement