ഞാന്‍ ചെയ്ത ചെറിയ കഥാപാത്രങ്ങളെ വരെ ഓര്‍ക്കുന്നു, മമ്മൂക്കയുടെ വാക്കുകള്‍ എനിക്ക് ഓസ്‌കാര്‍ അവാര്‍ഡിന് തുല്യം, തുറന്നുപറഞ്ഞ് രാജി

386

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് രാജി പി മേനോന്‍. അവതരണവും അഭിനയവുമൊക്കെയായിട്ടാണ് രാജി ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ താരരാജാവ് മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് താരം.

Advertisements

ഡാനി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. ഇത് വലിയൊരു ഭാഗ്യമായിട്ടാണ് കാണുന്നത്. അടുത്തിടെ മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ റിസപ്ഷന് പോയിരുന്നുവെന്നും അപ്പോള്‍ മമ്മൂക്കയെ കണ്ടിരുന്നുവെന്നും താരം പറയുന്നു.

Also Read; ദേഷ്യം പിടിച്ചുനില്‍ക്കാനായില്ല, ഷൂട്ടിനിടെ സെറ്റില്‍ നിന്നും ഓടിപ്പോകാന്‍ വരെ തോന്നി, ശാന്തകുമാരി ചേച്ചിയാണ് അന്ന് എന്നെ പിന്തിരിപ്പിച്ചത്, ശരിക്കും പ്രചോദനമായി, തുറന്ന് പറഞ്ഞ് ടൊവിനോ

താന്‍ മമ്മൂക്കയുടെ അടുത്ത് ചെന്ന് ഡാനി എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നുവെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം തന്നെ ഞെട്ടിച്ചുകൊണ്ട് ആ മരിച്ച് പോയ ക്യാരക്ടറല്ലേ എന്ന് പറഞ്ഞുവെന്നും തനിക്ക് അത് ഓസ്‌കാര്‍ അവാര്‍ഡിന് തുല്യമായിരുന്നുവെന്നും രാജി പറഞ്ഞു.

താന്‍ വളരെ ചെറിയൊരു ക്യാരക്ടറാണ് ആ ചിത്രത്തില്‍ അവതരിപ്പിച്ചത്. അതുവരെ മമ്മൂക്ക ഒര്‍ത്തുവെച്ചിട്ടുണ്ട്. ഡാനിയില്‍ മാത്രമല്ല നിരവധി ചിത്രങ്ങളില്‍ രാജി അഭിനയിച്ചിട്ടുണ്ട്.

Also Read: സായ് പല്ലവിയോട് കടുത്ത പ്രണയം, ഫോണ്‍നമ്പറൊക്കെ കൈയ്യിലുണ്ടെങ്കിലും ഇക്കാര്യം തുറന്നുപറയാന്‍ പേടിയാണ്, വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍

കഥാവശേഷന്‍, ഫ്രൈഡേ, ക്ലാസ്‌മേറ്റ്‌സ്, വയലിന്‍, തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. സീരിയിലും താരം അഭിനയിച്ചു. എന്നാല്‍ സിനിമയില്‍ കുറച്ചുകൂടെ ശ്രദ്ധിച്ചിരുന്നുവെങ്കിലും നല്ല വേഷങ്ങള്‍ കിട്ടിയിരുന്നേനെ എന്ന് തോന്നിയിരുന്നുവെന്നും രാജി കൂട്ടിച്ചേര്‍ത്തു.

Advertisement