സൗന്ദര്യ റാണിയായിട്ടും സിനിമയില്‍ തിളങ്ങാനായില്ല, ഒടുവില്‍ പാചകത്തില്‍ പരീക്ഷണങ്ങളുമായി പാര്‍വതി ഓമനക്കുട്ടന്‍, ഇന്ന് ആരാധകരേറെ

1604

പാര്‍വതി ഓമനക്കുട്ടനെ അങ്ങനെയൊന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.2008 ല്‍ മിസ് ഇന്ത്യ ടൈറ്റില്‍ വിന്നറായിരുന്ന പാര്‍വതി മിസ് വേള്‍ഡ് പേജന്റിലും പങ്കെടുത്തിരുന്നു. ഫസ്റ്റ് റണ്ണറപ്പായിരുന്നു പാര്‍വതി അന്ന്.

Advertisements

കേരളത്തില്‍ നിന്നും ലോക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി ഫസ്റ്റ് റണ്ണറപ്പ് ആയി തിരിച്ചെത്തിയ പാര്‍വതി മലയാളികള്‍ക്ക് അഭിമാനമായിരുന്നു. ചങ്ങനാശ്ശേരിക്കാരിയാണ് പാര്‍വതി.

Also Read: സായ് പല്ലവിയോട് കടുത്ത പ്രണയം, ഫോണ്‍നമ്പറൊക്കെ കൈയ്യിലുണ്ടെങ്കിലും ഇക്കാര്യം തുറന്നുപറയാന്‍ പേടിയാണ്, വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍

മോഡലിങ്ങിലൂടെയാണ് പാര്‍വതി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സിനിമയിലേക്കുമിറങ്ങി. ഹോളിവുഡിലായിരുന്നു പാര്‍വതിയുടെ തുടക്കം. യുനൈറ്റഡ് സിക്‌സ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. എന്നാല്‍ ചിത്രം വിജയിച്ചില്ല.

ഇതിന് ശേഷം സൗത്ത് ഇന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറി. അജിത്തിന്റെ ബില്ല 2 ല്‍ അഭിനയിച്ചു. എന്നാല്‍ ആ കഥാപാത്രത്തിനും കരിയര്‍ ബ്രേക്ക് കിട്ടിയില്ല. മലയാളത്തിലും അഭിനയിച്ചുവെങ്കിലും ഒന്നും ക്ലിക്കാവാതായതോടെ നടി അഭിനയത്തില്‍ നിന്നും പിന്മാറി.

Also Read: നായികയാവണമെങ്കിൽ വണ്ണം കുറയ്ക്കണം; അവൾക്ക് രണ്ട് ചപ്പാത്തി കൊടുത്താൽ മതിയെന്ന് ജയസൂര്യ പറഞ്ഞു; സെറ്റിൽ വെച്ച് നാണക്കേട് കാരണം കരഞ്ഞെന്ന് അനന്യ

ഇപ്പോള്‍ പാചകപരീക്ഷണങ്ങളിലാണ് താരം. പാചകം ചെയ്യുന്ന പാര്‍വതിയുടെ വീഡിയോകള്‍ക്ക് വലിയ പ്രശംസയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. താനൊരു ഷെഫ് ആണെന്നും ജീവിക്കുന്നതും ഇഷ്ടപ്പെടുന്നതും ഭക്ഷണമാണെന്നും താരം ഇന്‍സ്റ്റഗ്രാം ബയോയില്‍ കുറിച്ചിട്ടുണ്ട്.

Advertisement