സായ് പല്ലവിയോട് കടുത്ത പ്രണയം, ഫോണ്‍നമ്പറൊക്കെ കൈയ്യിലുണ്ടെങ്കിലും ഇക്കാര്യം തുറന്നുപറയാന്‍ പേടിയാണ്, വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍

685

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് മൂവി പ്രേമത്തിലെ മലര്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവന്‍ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി.

Advertisements

പ്രേമം സിനിമയിലെ മൂന്നു നായികമാരില്‍ ഒരാളിയിരുന്നു സായി പല്ലവിയെ മലയാളികളും നെഞ്ചേറ്റുക ആയിരുന്നു. ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി.

Also Read: കണ്ണിറുക്കൽ കാരണം ഇനി പരസ്യമേ ചെയ്യേണ്ടെന്ന് തീരുമാനിച്ചു; സിനിമയിലും ടൈപ്പ് കാസ്റ്റ് ചെയ്തതോടെ നാല് വർഷം ഗ്യാപ് വന്നു: പ്രിയ വാര്യർ

സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങള്‍ പലപ്പോഴും ട്രെന്‍ഡിങ്ങായി മാറാറുണ്ട്. അടുത്തിടെ ബോളിവുഡ് താരം ഗുല്‍ഷാന്‍ സായ് പല്ലവിയെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

സായ് പല്ലവിയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയതായിരുന്നു ഗുല്‍ഷാന്‍. തനിക്ക് സായ് പല്ലവിയെ വലിയ ഇഷ്ടമാണെന്നും കുറേക്കാലമായി പ്രണയമാണെന്നും അവരുടെ ഫോണ്‍ നമ്പറൊക്കെ കൈയ്യിലുണ്ടെങ്കിലും അവരോട് ഇക്കാര്യം പോയി പറയാന്‍ ധൈര്യമില്ലെന്നും ഗുല്‍ഷാന്‍ പറയുന്നു.

Also Read; നായികയാവണമെങ്കിൽ വണ്ണം കുറയ്ക്കണം; അവൾക്ക് രണ്ട് ചപ്പാത്തി കൊടുത്താൽ മതിയെന്ന് ജയസൂര്യ പറഞ്ഞു; സെറ്റിൽ വെച്ച് നാണക്കേട് കാരണം കരഞ്ഞെന്ന് അനന്യ

പ്രതിഭയുള്ള നടിയാണ് സായ് പല്ലവി, നല്ലൊരു ഡാന്‍സറാണ്. അവളിലേക്ക് ആകര്‍ഷികപ്പെടുകയാണെന്നും എന്നും അവള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കൂടുതലൊന്നും വേണ്ടെന്നും ഗുല്‍ഷാന്‍ പറഞ്ഞു.

Advertisement