കണ്ണിറുക്കൽ കാരണം ഇനി പരസ്യമേ ചെയ്യേണ്ടെന്ന് തീരുമാനിച്ചു; സിനിമയിലും ടൈപ്പ് കാസ്റ്റ് ചെയ്തതോടെ നാല് വർഷം ഗ്യാപ് വന്നു: പ്രിയ വാര്യർ

153

അഡാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. മാണിക്യ മലരായ പൂവി എന്ന ഗാനം റിലീസായി,ഒറ്റ രാത്രി കൊണ്ടാണ് രാജ്യം ഒട്ടാകെ അറിയപ്പെടുന്ന നടിയായി താരം മാറിയത്. അതിന് ശേഷം വിങ്ക് ഗേൾ എന്നാണ് പ്രിയ വാര്യർ അറിയപ്പെടുന്നത് തന്നെ.

തെന്നിന്ത്യയിലെ പല സൂപ്പർ താരങ്ങളെയും പിന്നിലാക്കിക്കൊണ്ട് പ്രിയയുടെ ഫോളോവേഴ്സ് ലിസ്റ്റ് നിറഞ്ഞു. ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ്, അഡാർ ലവിന് ശേഷം പ്രിയ അഭിനയിച്ചത്. പിന്നീട് പ്രിയയുടെ റിലീസായ ചിത്രം തെലുങ്കിൽ ഇറങ്ങിയ ചെക്ക് ആണ്. മലയാളത്തിൽ ഫോർ ഇയേഴ്‌സ്, ലൈവ് എന്നിവയാണ് പ്രിയയുടെതായി പുറത്തെത്തിയ മറ്റ് ചിത്രങ്ങൾ.

Advertisements

ലൈവ് സിനിമയുടെ പ്രമോഷനായി സംഘടിപ്പിച്ച പല ഇന്റർവ്യൂകളിൽ പ്രിയ വാര്യർ പറഞ്ഞ ചിലകാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് ആദ്യ സിനിമയ്ക്ക് ശേഷം അതേ രീതിയിലുള്ള കഥാപാത്രങ്ങൾ നിരവധി ലഭിച്ചെന്നും എന്നാൽ സ്വീകരിച്ചില്ലെന്നും പ്രിയ പറയുന്നു.

ALSO READ- നായികയാവണമെങ്കിൽ വണ്ണം കുറയ്ക്കണം; അവൾക്ക് രണ്ട് ചപ്പാത്തി കൊടുത്താൽ മതിയെന്ന് ജയസൂര്യ പറഞ്ഞു; സെറ്റിൽ വെച്ച് നാണക്കേട് കാരണം കരഞ്ഞെന്ന് അനന്യ

ആദ്യ സിനിമയിലെ കണ്ണിറുക്കലിന് ആരാധകർ ഒരുപാടുണ്ടായിരുന്നു. വിചാരിച്ചതിലും വേഗം അത് വൈറലാകുകയും ചെയ്തു. പിന്നീട് വന്ന എല്ലാ കഥാപാത്രങ്ങൾക്കും ഏതാണ്ട് ഇതേ സ്വഭാവമായിരുന്നു. തനിക്ക് ഒരു അഭിനേതാവ് എന്ന നിലയ്ക്ക് നമുക്ക് അടുത്ത ഘട്ടത്തിലേയ്ക്ക് എത്തണമെന്നുണ്ടായിരുന്നു. പക്ഷേ ഇത് സംഭവിക്കുന്നുണ്ടായിരുന്നില്ല.

തനിക്ക് അടുത്ത സിനിമയിലേയ്ക്ക് വരുമ്പോൾ ആ മാറ്റം നമുക്ക് കാണിക്കാൻ പറ്റണം. പകരം ഒരേപോലെയുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്താൽ എന്ത് കാര്യം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയാൽ പിന്നെ അതിൽ നിന്ന് പുറത്തേക്ക് വരാൻ പറ്റുമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഇത്രയും ഗ്യാപ്പ് വന്നതെന്നും പ്രിയ വിശദീകരിച്ചു.

ALSO READ- ലഹരി വസ്തുക്കൾ ഉപയോഗിക്കാത്തവരും സിനിമയിൽ പ്രശ്‌നമുണ്ടാക്കാറുണ്ട്; തുറന്നടിച്ച് മംമ്ത മോഹൻദാസ്

താൻ ഏറെ നാളുകൾക്ക് ശേഷം നാല് വർഷങ്ങൾ കഴിഞ്ഞാണ്് ഫോർ ഇയേഴ്സിലേയ്ക്ക് എത്തിയത്. അത് നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഫോർ ഇയേഴ്സിന് ശേഷമാണ് മലയാളത്തിൽ നിന്നും മറ്റ് അവസരങ്ങൾ ലഭിച്ചുതുടങ്ങുന്നതെന്നും പ്രിയ പറഞ്ഞു.

ഇനി ഒരുപക്ഷേ നാളെ ഞാൻ കുറേ നല്ല സിനിമകൾ ചെയ്താൽ പോലും എന്നെ ആളുകൾക്ക് പരിചയപ്പെടുത്തുന്നത് ആദ്യ സിനിമയിലെ കണ്ണിറുക്കുന്ന സീൻ പറഞ്ഞുകൊണ്ടായിരിക്കും. ഇത് പൊട്ടിച്ച് പുറത്തുവരിക എന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും അത് സാധിക്കാതെ വരുമെന്നും താരം പറഞ്ഞു.

അതേസമയം, സിനിമയേക്കാൾ കൂടുതൽ പരസ്യങ്ങളിലാണ് കൂടുതലും ഈ ടൈപ്പ് കാസ്റ്റ് നേരിടേണ്ടിവന്നിട്ടുള്ളത്. പല ബ്രാന്റുകളും അവരുടെ പരസ്യത്തിന്റെ ഭാഗമായി കണ്ണിറുക്കണം എന്ന് ആവശ്യപ്പെടുമായിരുന്നു. ആദ്യത്തെ രണ്ട് മൂന്ന് തവണ ഇത് ചെയ്യേണ്ടി വന്നതോടെ, ഇനി ഇത്തരം പരസ്യങ്ങൾ ചെയ്യില്ല എന്ന് ഞാൻ തന്നെ തീരുമാനമെടുത്തെന്നും പ്രിയ പറയുന്നു.കൂടാതെ, തനിക്ക് സിനിമയിലും ഇത്തരം കഥകളോട് നോ പറയേണ്ടി വന്നെന്നും പ്രിയ വിശദീകരിച്ചു.

Advertisement