പച്ചയായ മനുഷ്യന്‍, ആകാശത്തല്ലാതെ ഭൂമിയില്‍ ജനിച്ച ഒരേയൊരു താരം, മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ജൂഡ് ആന്തണി ജോസഫ്

171

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് ജൂഡ് ആന്റണി ജോസഫ്. നിവിന്‍ പോളിയും നസ്റിയ നസീമും പ്രധാന വേഷത്തിലെത്തിയ ഓം ശാന്തി ഓശാ എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയായിരുന്നു സംവിധാന രംഗത്ത് ജൂഡിന്റെ തുടക്കം.

Advertisements

ജുഡിന്റെ ഏറ്റവും പുതിയ സിനിമയാണ് 2018. അടുത്തിടെ തിയ്യേറ്ററിലെത്തിയ ചിത്രം ഇന്നും ഹൗസ് ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ കുറിച്ച് ജൂഡ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Also Read: കണ്ണിറുക്കൽ കാരണം ഇനി പരസ്യമേ ചെയ്യേണ്ടെന്ന് തീരുമാനിച്ചു; സിനിമയിലും ടൈപ്പ് കാസ്റ്റ് ചെയ്തതോടെ നാല് വർഷം ഗ്യാപ് വന്നു: പ്രിയ വാര്യർ

മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അകാശത്തിലല്ലാതെ ഭൂമിയില്‍ ജനിച്ച ഒരേയൊരു താരം എന്നാണ് മമ്മൂട്ടിയെ കുറിച്ച് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത്.

നല്ല വാക്കുകള്‍ക്കും സ്‌നേഹത്തിനും ചേര്‍ത്തുനിര്‍ത്തലിനും നന്ദിയെന്നും ജൂഡ് പറഞ്ഞു. തികച്ചും പച്ചയായ മനുഷ്യനാണ് മമ്മൂട്ടിയെന്നും താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: നായികയാവണമെങ്കിൽ വണ്ണം കുറയ്ക്കണം; അവൾക്ക് രണ്ട് ചപ്പാത്തി കൊടുത്താൽ മതിയെന്ന് ജയസൂര്യ പറഞ്ഞു; സെറ്റിൽ വെച്ച് നാണക്കേട് കാരണം കരഞ്ഞെന്ന് അനന്യ

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ജൂഡിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 2018 മലയാള സിനിമയുടെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമാണ് നേടിയിരിക്കുന്നത്.

Advertisement