നായികയാവണമെങ്കിൽ വണ്ണം കുറയ്ക്കണം; അവൾക്ക് രണ്ട് ചപ്പാത്തി കൊടുത്താൽ മതിയെന്ന് ജയസൂര്യ പറഞ്ഞു; സെറ്റിൽ വെച്ച് നാണക്കേട് കാരണം കരഞ്ഞെന്ന് അനന്യ

191

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി ആയിരുന്നു നടി അനന്യ. ബാല താരമായെത്തി മലയാള സിനിമയിൽ എത്തി പീന്നിട് നായികയായി മാറുകയായിരുന്നു താരം.

ജയസൂര്യ നായകനായ പോസറ്റീവ് എന്ന സിനിമയിലൂടെയാണ് അനന്യ നായികയായി എത്തുന്നത്. ആയില്യ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് അനന്യ എന്ന പേര് താരം സ്വീകരിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

Advertisements

എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. നാടോടികൾ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച താരത്തിന് തേടി പിന്നീട് നിരവധി അവസരങ്ങൾ എത്തി.

ALSO READ- ലഹരി വസ്തുക്കൾ ഉപയോഗിക്കാത്തവരും സിനിമയിൽ പ്രശ്‌നമുണ്ടാക്കാറുണ്ട്; തുറന്നടിച്ച് മംമ്ത മോഹൻദാസ്

2012ൽ വിവാഹിതയായ താരം വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമാണ്. സിനിമാ അഭിനയത്തിന് പുറമെ താരം നൃത്ത പരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്.

ഇപ്പോഴിതാ ജയസൂര്യ കാരണം കരയേണ്ടി വന്ന സംഭവത്തെക്കുറിച്ചു തുറന്നുപറയുകയാണ് അനന്യ. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്.

ജയസൂര്യ നായകനായ പോസിറ്റീവ് എന്ന ചിത്രത്തിലെ അനുഭവമാണ് താരം പങ്കുവെച്ചത്. ‘ആ സമയത്ത് താൻ കുറച്ച് ചബ്ബിയായിരുന്നു. അനിയനും അങ്ങനെയാണ്. നായികയായി അഭിനയിക്കണം എന്നുണ്ടെങ്കിൽ വണ്ണം നിയന്ത്രിച്ച് നിർത്തണമെന്ന് ജയൻ ചേട്ടൻ പറഞ്ഞു. ജയൻ ചേട്ടൻ കഥാപാത്രത്തിന് അനുസരിച്ച് വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ആളാണ്’

എങ്കിലും തനിക്ക് ചോറും കറികളുമൊക്കെയാണ് ഇഷ്ടം. അത്യാവശ്യം നന്നായി തന്നെ കഴിക്കുമായിരുന്നു.ഒരു ദിവസം ലൊക്കേഷനിൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ജയൻ ചേട്ടൻ പറഞ്ഞു അവൾക്ക് രണ്ട് ചപ്പാത്തി കൊടുത്താൽ മതിയെന്ന്. അപ്പോഴെനിക്ക് കരച്ചിൽ വന്നു. ചപ്പാത്തി എനിക്ക് അന്നും ഇന്നും ഇഷ്ടമില്ലാത്തതാണ്.

ഇതോടെ താൻ ഞാൻ കരച്ചിൽ തുടങ്ങി. ശരിക്കും കരഞ്ഞു. മോൾ വിഷമിക്കണ്ടെന്ന് മമ്മി പറഞ്ഞു. ജയൻ ചേട്ടൻ തന്റെ ഭാവിയെ കരുതി പറഞ്ഞതാണ്. പക്ഷെ എനിക്ക് വിഷമമായെന്നാണ് താരം വെളിപ്പെടുത്തിയത്.

കൂടാതെ, ടിയാൻ സിനിമ ചെയ്യുന്ന സമയത്ത് സീരിയസ് സീൻ ഷൂട്ട് ചെയ്യുമ്പോൾ താൻ ചിരിച്ചതിന് പൃഥ്വിരാജ് വഴക്ക് പറഞ്ഞെന്നും അതും വലിയ വിഷമം ഉണ്ടാക്കിയെന്നും അനന്യ പറഞ്ഞിരുന്നു.

Advertisement