ദേഷ്യം പിടിച്ചുനില്‍ക്കാനായില്ല, ഷൂട്ടിനിടെ സെറ്റില്‍ നിന്നും ഓടിപ്പോകാന്‍ വരെ തോന്നി, ശാന്തകുമാരി ചേച്ചിയാണ് അന്ന് എന്നെ പിന്തിരിപ്പിച്ചത്, ശരിക്കും പ്രചോദനമായി, തുറന്ന് പറഞ്ഞ് ടൊവിനോ

3395

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടന്‍ ടൊവിനോ.

Advertisements

2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Also Read: കണ്ണിറുക്കൽ കാരണം ഇനി പരസ്യമേ ചെയ്യേണ്ടെന്ന് തീരുമാനിച്ചു; സിനിമയിലും ടൈപ്പ് കാസ്റ്റ് ചെയ്തതോടെ നാല് വർഷം ഗ്യാപ് വന്നു: പ്രിയ വാര്യർ

സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ടൊവിനോ. സിനിമയ്ക്കകത്തും പുറത്തും താരം സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാറുണ്ട്. 2018 ആണ് താരത്തിന്റെ അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ സിനിമ. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ നിന്ന് ഷൂട്ടിനിടെ ഓടിപ്പോകാന്‍ തോന്നിയെന്ന് പറയുകയാണ് ടൊവിനോ.

ഹെലികോപ്റ്റര്‍ സീന്‍ എടുക്കുമ്പോള്‍ തനിക്ക് ദേഷ്യം തോന്നി. ഈ പ്രൊഫഷന്‍ തന്നെ വേണ്ടായിരുന്നുവെന്ന് തോന്നിയെന്നും എന്നാല്‍ നടി ശാന്തകുമാരി ചേച്ചിയുടെ ഊര്‍ജവും ആവേശവും കണ്ടപ്പോള്‍ തനിക്ക് ഒരു പരാതിയും പറയാന്‍ തോന്നിയില്ലെന്നും ടൊവിനോ പറഞ്ഞു.

Also Read: നായികയാവണമെങ്കിൽ വണ്ണം കുറയ്ക്കണം; അവൾക്ക് രണ്ട് ചപ്പാത്തി കൊടുത്താൽ മതിയെന്ന് ജയസൂര്യ പറഞ്ഞു; സെറ്റിൽ വെച്ച് നാണക്കേട് കാരണം കരഞ്ഞെന്ന് അനന്യ

ആ സീന്‍ എടുക്കുമ്പോള്‍ നല്ല തണുപ്പായിരുന്നു. രാത്രി മൂന്നുമണിയൊക്കെ ആയിരുന്നുവെന്നും നല്ല റെയിന്‍ യൂണിറ്രുണ്ടായിരുന്നുവെന്നും കാറ്റ് കാണിക്കാനായി രണ്ട് പ്രൊപ്പല്ലേഴ്‌സ് ക്രെയിന്‍ ഉണ്ടായിരുന്നുവെന്നും ആ സമയത്താണ് തനിക്ക് സെറ്റില്‍ നിന്നും ഓടിപ്പോകാന്‍ തോന്നിയതെന്നും ടൊവിനോ പറഞ്ഞു.

ഡ്രെസ്സൊക്കെ നനഞ്ഞിട്ട് തനിക്ക് ശരിക്കും ഉറങ്ങാന്‍ പോലും പറ്റിയില്ല. എന്നാല്‍ ദേഷ്യം പുറത്ത് കാണിച്ചില്ല. അപ്പോഴാണ് ശാന്തകുമാരി ചേച്ചിയെ കണ്ടതെന്നും എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള അവര്‍ താന്‍ ദേഷ്യത്തോടെയിരിക്കുമ്പോള്‍ എല്ലാ ഷോട്ടിനും വളരെ ആക്ടീവായിട്ട് വരികയാണെന്നും അസിസ്റ്റന്‍സോ കാരവാനോ ഒന്നും ഉണ്ടായിരുന്നില്ലെന്നും അവരായിരുന്നു ശരിക്കും തനിക്ക് പ്രചോദനെമെന്നും ടൊവിനോ പറഞ്ഞു.

Advertisement