മനഃപൂര്‍വ്വം വിട്ടുനില്‍ക്കുന്നതല്ല, ആരും അഭിനയിക്കാന്‍ വിളിക്കുന്നില്ല, ചാന്‍സ് ചോദിച്ച് അങ്ങോട്ട് പോകാറുമില്ല, സിനിമയില്‍ അവസരം കുറയുന്നുവെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

2077

മിമിക്രി രംഗത്തുനിന്നും എത്തി മലയാള സിനിമയില്‍ ഒരുപാട് ഹാസ്യ വേഷങ്ങള്‍ ചെയ്ത താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ കൂടി ജന ശ്രദ്ധ നേടിയ താരം പെട്ടന്നാണ് സിനിമയിലും തന്റെ സജീവ സാനിധ്യം ഉറപ്പിച്ചത്.

Advertisements

മിമിക്രി ആര്‍ട്ടിസ്റ്റും നടനും അവതാരകനുമായ രമേശ് പിഷാരടിക്ക് ഒപ്പം കോമഡി സ്‌കിറ്റുകളിലും ധര്‍മജന്‍ ബോള്‍ഗാട്ടി നിറഞ്ഞു നില്‍ക്കുകയാണ്. കൗണ്ടര്‍ കോമഡി പറയാന്‍ കഴിവുള്ള താരം കൂടിയാണ് ധര്‍മജന്‍. ഓര്‍ഡിനറി എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരനായി ശ്രദ്ധേയമായ വേഷം ധര്‍മ്മജന്‍ ചെയ്തു.

Also Read: പച്ചയായ മനുഷ്യന്‍, ആകാശത്തല്ലാതെ ഭൂമിയില്‍ ജനിച്ച ഒരേയൊരു താരം, മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ജൂഡ് ആന്തണി ജോസഫ്

പിന്നീട് പാപ്പി അപ്പച്ചാ എന്ന സിനിമയില്‍ ദിലീപിന്റെ കൂടെയുള്ള വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇതിനോടകം 60 ല്‍ അധികം സിനിമയില്‍ അഭിനയിക്കുകയും ചെയ്തുകഴിഞ്ഞു ധര്‍മ്മജന്‍. ഭാര്യ അനുജയും രണ്ട് മക്കളുമാണ് ധര്‍മ്മജന്റെ കുടുംബം.

ഇപ്പോഴിതാ തനിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നില്ലെന്ന് പറയുകയാണ് ധര്‍മ്മജന്‍. താന്‍ സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാന്‍ വിളിക്കുന്നില്ലെന്നും ഇന്ന് ഒത്തിരി പകരക്കാര്‍ സിനിമയിലുണ്ടെന്നും ധര്‍മ്മജന്‍ പറയുന്നു.

Also Read: കണ്ണിറുക്കൽ കാരണം ഇനി പരസ്യമേ ചെയ്യേണ്ടെന്ന് തീരുമാനിച്ചു; സിനിമയിലും ടൈപ്പ് കാസ്റ്റ് ചെയ്തതോടെ നാല് വർഷം ഗ്യാപ് വന്നു: പ്രിയ വാര്യർ

താന്‍ ഒരിക്കലും സിനിമയില്‍ ചാന്‍സ് ചോദിക്കാറില്ല. അതും അവസരം ലഭിക്കാത്തതിന് കാരണമാകുന്നുണ്ട്. പിന്നെ തനിക്ക് കൊറോണ ബാധിച്ചതും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കാന്‍ കാരണമായെന്നും താന്‍ ഒരു സിനിമയില്‍ അത്ര ആവശ്യക്കാരനായി തോന്നിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ തനിക്ക് പകരക്കാരെ പെട്ടെന്ന് കിട്ടുമെന്നും ധര്‍മ്മജന്‍ പറയുന്നു.

Advertisement