അവള്‍ ഹിന്ദു, ഇവന്‍ മുസ്ലീം, എങ്ങനെ പ്രെഗ്നന്റായി എന്ന് കമന്റ്, കിടിലന്‍ മറുപടിയുമായി ദിയയും ഫവാസും

1125

ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതരായ ദമ്പതികളാണ് ദിയയും ഫവാസും. സോഷ്യല്‍മീഡിയയിലൂടെയാണ് ഇരുവരും താരങ്ങളായി മാറിയത്. ടിക് ടോക്കിലൂടെ തുടങ്ങി ഇന്ന് ഇന്‍സ്റ്റഗ്രാം റീല്‍സിലും യൂട്യൂബിലും തിളങ്ങുകയാണ് ദിയയും ഫവാസും.

Advertisements

ദിയയും ഫവാസും തങ്ങളുടെ ജീവിതത്തിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഇരുവരും യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ക്യൂ ആന്‍ഡ് എ വീഡിയോയാണിത്.

Also Read: പച്ചയായ മനുഷ്യന്‍, ആകാശത്തല്ലാതെ ഭൂമിയില്‍ ജനിച്ച ഒരേയൊരു താരം, മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ജൂഡ് ആന്തണി ജോസഫ്

ജാതിയും മതത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും വരുന്നുണ്ട്. അവള്‍ ഹിന്ദു, അവന്‍ മുസ്ലീം എങ്ങനെ പ്രഗ്നന്റായി എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ തനിക്ക് ഈ ചോദ്യത്തിന് മറുപടി കൊടുക്കേണ്ടി വന്നില്ലെന്നും ആളുകള്‍ തന്നെ കൊടുത്തുവെന്നും ദിയ പറയുന്നു.

ഇപ്പോള്‍ തനിക്ക് നാല് മാസം കഴിഞ്ഞു. തുടക്കം മുതലേ അസ്വസ്ഥകളാണെന്നും ഛര്‍ദിയൊക്കെയാണെന്നും തനിക്ക ഇഡ്ഡലി കഴിക്കാനാണ് കൂടുതല്‍ താത്പര്യമെന്നും ഇപ്പോള്‍ തങ്ങള്‍ വാടക വീട്ടിലാണ് കഴിയുന്നതെന്നും ദിയ പറയുന്നു.

Also Read: ലഹരി വസ്തുക്കൾ ഉപയോഗിക്കാത്തവരും സിനിമയിൽ പ്രശ്‌നമുണ്ടാക്കാറുണ്ട്; തുറന്നടിച്ച് മംമ്ത മോഹൻദാസ്

ഫവാസിന് ഇലക്ട്രിക് വര്‍ക്കായിരുന്നു നേരത്തെ. ഇപ്പോള്‍ സോഷ്യല്‍മീഡിയയാണ് ജോലി. ഒത്തിരി കഷ്ടപ്പെട്ടാണ് വീഡിയോകള്‍ ചെയ്യുന്നതെന്നും വേറെ വല്ല ജോലിക്കും പോയിക്കൂടെയെന്ന് പലരും ചോദിച്ചുവെന്നും ഈ ജോലിയായതിനാല്‍ തങ്ങള്‍ക്ക് ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

Advertisement