വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല, ഒരു ആവേശം കയറിയപ്പോള്‍ പറഞ്ഞുപോയതാണ്, എനിക്ക് വിഷമം തോന്നുന്നു, തുറന്നുപറഞ്ഞ് ജൂഡ് ആന്തണി ജോസഫ്

328

നടന്‍ ആന്റണി വര്‍ഗീസ് തന്നെ ചതിച്ചുവെന്നും കാശ് വാങ്ങിയിട്ട് അവസാനം സിനിമയില്‍ നിന്നും പിന്മാറിയെന്നും തുറന്നുപറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്തണി രംഗത്തെത്തിയിരുന്നു. ഈ സംഭവം മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തകളായിരുന്നു.

Advertisements

ഇതിന് പിന്നാലെ സംഭവത്തില്‍ തെളിവ് സഹിതം പ്രതികരിച്ച് കഴിഞ്ഞ ദിവസം ആന്റണി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. താന്‍ കാശ് വാങ്ങി ചതിച്ചിട്ടില്ലെന്നും കുടുംബത്തെ കുറിച്ച് അനാവശ്യമായി പറഞ്ഞാല്‍ പ്രതികരിക്കുമെന്നും പെപ്പെ വ്യക്തമാക്കിയിരുന്നു.

Also Read: ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് മഞ്ജു ചോദിച്ച പ്രതിഫലം ഒരു ലക്ഷം രൂപയായിരുന്നു, നല്ലൊരു നടിയാണ്, തുറന്നുപറഞ്ഞ് ദിനേശ് പണിക്കര്‍

ഇപ്പോഴിതാ താന്‍ പെപ്പെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വികാരഭരിതനായി ആവേശത്തിന്റെ പുറത്ത് പറഞ്ഞതാണെന്ന് പറയുകയാണ് ജൂഡ്. എന്നാല്‍ നടന്ന കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും എല്ലാം കഴിഞ്ഞ കഥകളാണെന്നും ജൂഡ് പറഞ്ഞു.

തനിക്ക് വിഷമം തോന്നിയിട്ട് പെപ്പെയെ വിളിച്ചിരുന്നു. കഴിഞ്ഞ കാര്യങ്ങളെല്ലാം കഴിഞ്ഞുപോയി. തനിക്ക് പെപ്പെയോട് വ്യക്തിപരമായ പകയൊന്നുമില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരാളെ വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതൊന്നുമല്ലെന്നും ജൂഡ് പറഞ്ഞു.

Also Read: എനിക്ക് നൂറിന്റെ അത്ര ഹൈറ്റില്ല, വിമര്‍ശിക്കുന്നവര്‍ ഒത്തിരിയാണ്, ശരിക്കും ഹൈറ്റിലൊക്കെ എന്താണ് കാര്യം. നൂറിനും ഫഹീമും ചോദിക്കുന്നു

റെഡ് എഫ് എമ്മിന്റെ പുതിയ അഭിമുഖത്തിന്റെ പ്രൊമോ വീഡിയോയിലാണ് ജൂഡ് ഇക്കാര്യം പറയുന്നത്. തന്റെ ഒരു ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നും അഡ്വാന്‍സായി വാങ്ങിയ 10 ലക്ഷം രൂപ കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നുമൊക്കെയായിരുന്നു ജൂഡ് പറഞ്ഞത്. ഒരു പ്രസ് മീറ്റ് വിളിച്ചാണ് ആന്റണി ഇതിനെല്ലാ ം മറുപടി നല്‍കിയത്.

Advertisement