സാഗറിനെ നാദിറ പ്രണയിച്ചാല്‍ നെഗറ്റീവ് , സെറീനയാണെങ്കില്‍ പോസിറ്റീവ്, ജുനൈസിനെ രൂക്ഷവിമര്‍ശനം, ബിഗ് ബോസ് ഹൗസ് വീണ്ടും പൊരിഞ്ഞ അടി

379

മിനിസ്‌ക്രീനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസണ്‍ 5ാം പതിപ്പ് ഏഷ്യാനെറ്റ് ചാനലില്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്.

Advertisements

ഒത്തിരി ആരാധകരാണ് ഈ പരിപാടിക്കുള്ളത്.മത്സരം കടുത്തിരിക്കുകയാണിപ്പോള്‍. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അടിപിടിയും വഴക്കുമുണ്ടാവുന്ന സാഹചര്യത്തിലേക്ക് വരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

Also Read: നിനക്കൊപ്പമുള്ളതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് തരുണി, കാമുകിക്കൊപ്പം അവധിക്കാലം ലണ്ടനില്‍ ആഘോഷമാക്കി കാളിദാസ് ജയറാം

ഇത്തവണയും ജുനൈസും അഖിലുമായിരുന്നു ജയിലില്‍ കിടന്നിരുന്നത്. അതിനിടെ നാദിറയും സാഗറും തമ്മിലുള്ള പ്രണയം എടുത്തിട്ടത് വലിയ രീതിയില്‍ രംഗം വഷളാക്കിയിരുന്നു. സാഗര്‍ ഒരു ട്രാന്‍സ് വുമണിനെ പ്രണയിച്ചാല്‍ നെഗറ്റീവായകുമെന്നും സാഗറിന് കുടുംബമൊക്കെയുള്ളതാണെന്നും ജുനൈസ് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

എന്നാല്‍ സെറീനയെ പ്രണയിച്ചാല്‍ പോസിറ്റീവാണെന്നും ജുനൈസ് പറഞ്ഞതായി അഖില്‍ മാരാര്‍ പറഞ്ഞു. ജുനൈസിന് ഇങ്ങനെയൊക്കെ തോന്നിയെങ്കില്‍ കപടപുരോഗമനവാദി എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അഖില്‍ പറഞ്ഞു.

Also Read: നിനക്കൊപ്പമുള്ളതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് തരുണി, കാമുകിക്കൊപ്പം അവധിക്കാലം ലണ്ടനില്‍ ആഘോഷമാക്കി കാളിദാസ് ജയറാം

അതേസമയം ജുനൈസ് മാത്രമാണ് തന്നോട് ഇങ്ങനെ പറഞ്ഞതെന്ന് പറഞ്ഞ് നാദിറയും രംഗത്തെത്തി. ഇതിന് ജുനൈസ് മറുപടി നല്‍കിയിരുന്നു. നാദിറയുടെ പ്രണയം ഏറ്റവും ബഹുമാനത്തോടെയാണ് താന്‍ നോക്കിക്കണ്ടതെന്നും സാഗറിനോട് ആരോടൊങ്കിലും ഇഷ്ടമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് പറഞ്ഞതെന്നും ജുനൈസ് പറഞ്ഞു.

Advertisement