നിനക്കൊപ്പമുള്ളതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് തരുണി, കാമുകിക്കൊപ്പം അവധിക്കാലം ലണ്ടനില്‍ ആഘോഷമാക്കി കാളിദാസ് ജയറാം

188

മലയാളികളുടെ മാതൃകാ താരദമ്പതികളായ പാര്‍വതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യന്‍ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്.

Advertisements

തമിഴില്‍ പാവ കഥൈകള്‍ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു.

Also Read: മേനി പ്രദർശിപ്പിക്കുന്നതിനോട് എനിക്ക് താൽപര്യം ഇല്ല, സംയുക്ത വർമ്മ അന്ന് പറഞ്ഞത് ഇങ്ങനെ, പഴയ അഭിമുഖം വൈറൽ

ഇതിനിടെ താരം പ്രണയത്തിലാണെന്ന പ്രചാരണവും ശക്തമായിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്‍രെ പ്രണയിനി. വിശേഷ ദിവസങ്ങളില്‍ ജയറാമിന്റെ വീട്ടിലേക്ക് തരിണി എത്താറുണ്ട്. ഒന്നിച്ചുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.


ജയറാമിന്റെ കുടുംബത്തില്‍ നടന്ന വിവാഹത്തിലും തരിണി സജീവമായി പങ്കെടുത്തിരുന്നു. ദിലീപിന് തരിണിയെ പരിചയപ്പെടുത്തുന്ന കാളിദാസിന്റെ വീഡിയോ പുറത്തെത്തിയതും വൈറലായിരുന്നു.

Also Read: നീ എന്തിനാണ് ദുൽഖറിന്റെ കാര്യത്തിൽ കയറി ഇടപെട്ടത്, ആ സംഭവത്തിന് ശേഷം നടൻ സിദ്ധിക്കിനോട് തുറന്നടിച്ച് മമ്മൂട്ടി ചോദിച്ച വാക്കുകൾ

ഇപ്പോഴിതാ ലണ്ടനില്‍ തരുണിക്കൊപ്പം അവധി ആഘോഷമാക്കുന്ന കാളിദാസിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തരുണിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും നല്ല കാര്യം നിനക്കൊപ്പം ഉള്ളതാണെന്ന ഹാഷ് ടാഗോടെയാണ് തരുണി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് ലൈക്ക് അടിച്ചത്. ചെന്നൈ സ്വദേശിനിയും മോഡലുമാണ് ഇരുപത്തിരണ്ടുകാരിയായ തരുണി.

Advertisement