നീ എന്തിനാണ് ദുൽഖറിന്റെ കാര്യത്തിൽ കയറി ഇടപെട്ടത്, ആ സംഭവത്തിന് ശേഷം നടൻ സിദ്ധിക്കിനോട് തുറന്നടിച്ച് മമ്മൂട്ടി ചോദിച്ച വാക്കുകൾ

23164

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താര കുടുംബമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുടുംബം. പാൻ ഇന്ത്യൻ സൂപ്പർതാരമായ മകൻ ദുൽഖർ സൽമാൻ യുവാക്കളുടെ ഹരമാണ്. മെഗാസ്റ്റാറിന്റെ മകനായിട്ടും ചെറിയ ഒരു ചിത്രത്തിലൂടെ അയിരുന്നു ദുൽഖറിന്റെ സിനിമ പ്രവേശനം.

2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാ ലോകത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം ആയ ഉസ്താദ് ഹോട്ടൽ ദുൽഖറിന്റെ കരിയറെ തന്നെ മാറ്റി മറിച്ച പടമായിരുന്നു. ചിത്രത്തിൽ താരത്തിന്റെ പിതാവിന്റെ വേഷം ചെയ്തത് നടൻ സിദ്ധിഖ് ആയിരുന്നു.

Advertisements

അടുത്തിടെ ഒരു സ്വകാര്യ റേഡിയോ എഫ് എം ചാനലിന് സിദ്ധിഖ് നൽകിയ ഒരു അഭിമുഖം വൈറലായി മാറിയിരുന്നു. ദുൽഖറിനെയും മമ്മൂക്കയെയും കുറിച്ചുള്ള രസകരമായ അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഉസ്താദ് ഹോട്ടലിലും, കംമ്രേഡ് ഇൻ അമേരിക്ക (സി ഐ എ) എന്ന ചിത്രത്തിലും ദുൽഖറിന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തത് സിദ്ധിഖ് ആയിരുന്നു.

Also Read
നിപ്പിളിന്റെ നിറം എന്താണ്, മാറിടം കാണിച്ച് തരുമോ, ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ് അശ്ലീല ചോദ്യങ്ങളുമായി ചിലർ, കിറുകൃത്യം മറുപടി കൊടുത്ത് ലെച്ചു, അന്തംവിട്ട് ആരാധകർ

ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണത്തിനിടെ നടന്ന ഒരു അനുഭവമാണ് താരം ആ അഭിമുഖത്തിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദുൽഖറിന്റെ സീനിൽ താൻ ഇടപെട്ടതും പിന്നീട് ഇതറിഞ്ഞ മമ്മൂക്ക തന്നെ വിളിച്ച് ദുൽഖറിന്റെ കാര്യത്തിൽ നീ എന്തിനാ ഇടപെടുന്നത് എന്ന് വഴക്ക് പറഞ്ഞതായും സിദ്ധിഖ് പറയുന്നു.

ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഷൂട്ടിങ്ങിനിടെ ദുൽഖർ അഭിനയിച്ച ഒരു ഭാഗം വീണ്ടും എടുക്കണമെന്ന് അതിന്റെ ക്യാമറാമാൻ പറയുകയുണ്ടായി. അത്ര നന്നായി അഭിനയിച്ച ഷോട്ട് എന്തുകൊണ്ട് വീണ്ടും റീടേക്കിന് പോകണമെന്ന് സിദ്ധിഖ് ചോദിച്ചു. അതിൽ ചില കാര്യങ്ങളുണ്ട് സാറിന് പറഞ്ഞാൽ മനസിലാവില്ല എന്ന് ആയിരുന്നു ക്യാമറമാന്റെ മറുപടി.

അങ്ങനെ എന്നെ മനസിലാക്കി തരാൻ കഴിയാത്ത സീൻ വീണ്ടും എടുക്കണ്ട എന്ന് സിദ്ധിഖും മറുപടി നൽകി. വീണ്ടും റീടേക്കിന് പോയാൽ അഭിനയിക്കാൻ താൻ തയ്യാറല്ലെന്നും സിദ്ധിഖ് വ്യക്തമാക്കി. അങ്ങനെ ആദ്യത്തെ സീൻ തന്നെ സിനിമയിൽ ഉൾപ്പെടുത്തി എന്നാണ് സിദ്ധിഖ് പറയുന്നത്.

ദുൽഖർ അഭിനയിച്ച ആ രംഗത്തിന് പിന്നെ ഒരു പ്രശ്നവും സിനിമ കണ്ട ആർക്കും തോന്നിയില്ല. അത്ര നന്നായി ദുൽഖർ ചെയ്തു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും സിദ്ധിഖ് പറയുന്നു. എന്നാൽ ഈ കാര്യം മമ്മൂക്ക അറിഞ്ഞപ്പോൾ തന്നെ വഴക്ക് പറയുകയാണ് ചെയ്തത് എന്നാണ് താരം പറയുന്നത്.

അവൻ കാര്യങ്ങൾ പഠിച്ചു വരട്ടെയെന്നും അങ്ങനെ റീടേക്കുകൾ എടുത്തല്ലേ ഒരോരുത്തരും വളർന്നു വരുന്നത് എന്നൊ ക്കെ ആണ് മമ്മൂക്ക സിദ്ധിഖിനോട് പറഞ്ഞത്. അവനെ വീണ്ടും ബുദ്ധിമുട്ടിക്കാതിരിക്കാൻ നീ എന്തിനാ അങ്ങനെ കയറി ഇടപെട്ടത് എന്ന് മമ്മൂക്ക ചോദിച്ചതായും താരം വെളിപ്പെടുത്തി.

നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ മലയാളത്തിൽ തിളങ്ങിയ താരമാണ് സിദ്ധിഖ്. വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഏത് തരം കഥാപാത്രങ്ങ ളായാലും തന്റെ അഭിനയ മികവുകൊണ്ട് സിദ്ധിഖ് മികവുറ്റത് ആക്കിയിരുന്നു.

Also Read
അന്നാണ് ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്; ആ സമയത്താണ് സിനിമ കരിയറാക്കിയതും: മംമ്ത മോഹൻദാസ്

Advertisement