‘വീട്ടിൽ താടകയാണ്, ഭർത്താവിന്റെ അടുത്തൊരു വഴക്കാളിയും; പ്രിയ ഗായിക ജ്യോത്സ്ന യഥാർത്ഥത്തിൽ ഇങ്ങനെയാണ്

176

വർഷങ്ങളായി മലയാളികൾക്ക് ഇടയിൽ മികച്ച ഗാനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ. നമ്മൾ എന്ന കമൽ സിനിമയിലെ എന്ത് സുഖമാണീ നിലാവ് എന്ന പാട്ടിലൂടെ ആയിരുന്നു ജ്യോത്സന ആരാധകരുട പ്രിയങ്കരിയായി മാറിയത്.

ആദ്യ ഗാനത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ട ജ്യോത്സ്‌ന പിന്നീട് വ്യത്യസ്ത ആലാപന ശൈലിയിലുള്ള ഗാനവുമായി വരുകയായിരുന്നു. റൊമാന്റിക് ഗാനങ്ങൾ പോലെ ഫാസ്റ്റ് നമ്പറും തന്റെ കൈകളിൽ ഭഭ്രമാണെന്ന് ജ്യോത്സ്‌ന തെളിയിച്ച് കൊടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായ ഒരു മേക്കോവറും ജ്യോത്സ്‌ന നടത്തിയിരുന്നു.

Advertisements

പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ട് സിനിമാ ലോകത്തെത്തിയ ജ്യോത്സന പിന്നീട് എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയാവുന്നത്. ഇതുവരെയായി നൂറ്റി മുപ്പതിലേറെ സിനിമകൾക്ക് പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുമുണ്ട്.

ALSO READ- ഒട്ടും ദാരിദ്ര്യം അനുഭവിക്കാത്ത അണ്ണന് ഇത് എത്രാമത്തെയാണ് മൂന്നാമത്തെയല്ലേ, മലയാളികൾക്ക് ലൈംഗിക ദാരിദ്ര്യം ആണെന്ന് പറഞ്ഞ ഗോപി സുന്ദറിനെ തേച്ചൊട്ടിച്ച് ദയ അശ്വതി

ഇപ്പോഴിതാ താരം തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കുറച്ചുകാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. ജ്യോത്സനയുടെ പേര് പലരും തെറ്റിച്ച് വിളിക്കാറുണ്ട്. അത് കേൾക്കുമ്പോൾ ജ്യോത്സനക്ക് ദേഷ്യം വരാറുമുണ്ട്. ദേഷ്യം വരുന്ന അവസരങ്ങളിലും ജ്യോത്സന ചിരിച്ചോണ്ട് തന്നെ നിൽക്കാറാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.

താൻ ‘വീട്ടിൽ താടകയാണ്. പുറത്ത് പക്ഷെ നിയന്ത്രത്തോടെയാണ് പെരുമാറാറുള്ളത്. ഭർത്താവിന്റെ അടുത്തൊരു വഴക്കാളിയാണ്. പലരും പറഞ്ഞിട്ടും മാറ്റാൻ പറ്റാത്ത ചില സ്വഭാവങ്ങളുണ്ട്. മനസിൽ തോന്നിയത് അപ്പോൾ തന്നെ ഞാൻ പറയും. ഡിപ്ലോമാറ്റിക്ക് ആവാൻ പറ്റാറില്ല. ചാൻസ് ചോദിച്ച് മ്യൂസിക്ക് ഡയറക്ടേഴ്‌സിനെ വിളിക്കാറില്ല. അവസരം ചോദിച്ച് വിളിക്കുക എന്നത് എനിക്ക് പറ്റാത്ത കാര്യമാണ്’- എന്നും ജ്യോത്സന പറയുന്നു.

ALSO READ- ഇട്ടിമാണിയുടെ സ്‌കൂട്ടറില്‍ പൃഥ്വിക്കൊപ്പം സുപ്രിയയും, മോഹന്‍ലാലിന്റെ പുതിയ ഫ്‌ലാറ്റില്‍ നിന്നുള്ള അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് താരപത്‌നി

ഭർത്താവിനോട് വഴക്കിടാറില്ലെന്നും ജ്യോത്സന പറയുന്നുണ്ട്. ‘ശ്രീകാന്ത് ചേട്ടനോട് വഴക്കിട്ട് പട്ടിണി കിടക്കാറില്ല. ശ്രീകാന്തേട്ടൻ പട്ടിണി കിടന്നിട്ടുണ്ടെങ്കിലെയുള്ളൂ. ഞാൻ ഒരിക്കലും പട്ടിണി കിടക്കില്ല. എന്നെ കണ്ടാൽ അറിഞ്ഞൂടെ. സ്റ്റേജ് ഷോയ്ക്കിടെ പാട്ട് പലപ്പോഴും തെറ്റപ്പോയിട്ടുണ്ട്. പുസ്തകമോ ഐപാഡോ റഫറൻസിന് വെക്കാറില്ലാത്തതാണ് കാരണം.’

‘എന്നെ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയുന്നവരോട് പ്രതികരിക്കാറില്ല. എന്നെ ഇഷ്ടപ്പെടുവെന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ.’- എന്നും ജ്യോത്സന പറയുന്നു.

Advertisement