ഒട്ടും ദാരിദ്ര്യം അനുഭവിക്കാത്ത അണ്ണന് ഇത് എത്രാമത്തെയാണ് മൂന്നാമത്തെയല്ലേ, മലയാളികൾക്ക് ലൈംഗിക ദാരിദ്ര്യം ആണെന്ന് പറഞ്ഞ ഗോപി സുന്ദറിനെ തേച്ചൊട്ടിച്ച് ദയ അശ്വതി

307

പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. അടുത്തിടെ ആയിരുന്നു ഗോപി സുന്ദറും അമൃതയും തങ്ങൾ പ്രണയത്തിൽ ആണെന്ന വിവരം വെളിപ്പെടുത്തിയത്. പിന്നാലെ ഇരുവരും ഒരുമിച്ച മ്യൂസിക് വീഡിയോ ആയ തൊന്തരവയുടെ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

കഴിഞ്ഞ ദിവസം അമൃതയും ഗോപി സുന്ദറും ജാംഗോ സ്‌പേസ് ടിവിക്ക് നൽകിയ അഭിമുഖവും ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ സംഗീത ആൽബമായ തൊന്തരവായുടെ വിശേഷങ്ങൾ ആയിരുന്നു ഇരുവരും പങ്കുവച്ചത്. അഭിമുഖത്തിൽ ഗാനം ഇറങ്ങുന്നതിന് മുൻപ് കിസ്സിങ് സീൻ പോസ്റ്ററിൽ ഉള്‌പ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

Advertisements

പോസ്റ്ററിന് ലഭിച്ച കമന്റുകളിലൂടെ മലയാളികളുടെ ലൈംഗിക ദാരിദ്ര്യം മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മ്യൂസിക് ആൽബത്തിന് നല്ല ഭംഗിയുള്ളൊരു പോസ്റ്ററായിരുന്നു ആദ്യം ചെയ്തത്. അത് പോസ്റ്റ് ചെയ്തപ്പോൾ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല എന്ന് ഗോപി സുന്ദർ പറയുന്നു. അതിന് ശേഷമായാണ് കിസ്സിങ് രംഗമുള്ള പോസ്റ്റർ പങ്കുവെച്ചത്.

Also Read
ഇട്ടിമാണിയുടെ സ്‌കൂട്ടറില്‍ പൃഥ്വിക്കൊപ്പം സുപ്രിയയും, മോഹന്‍ലാലിന്റെ പുതിയ ഫ്‌ലാറ്റില്‍ നിന്നുള്ള അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് താരപത്‌നി

അതിന് ശേഷമായാണ് കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എത്രത്തോളം ആണെന്ന് മനസിലാക്കിയത് എന്നായിരുന്നു ഗോപി സുന്ദർ പറഞ്ഞത്. ഇതിനിടെ ഇപ്പോഴിതാ ഗോപി സുന്ദറിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ദയാ അശ്വതി. നിങ്ങളുടെ കാര്യം കണ്ടാലേ ഒരു കോമഡിയാണ്, എന്നാലും എന്റെ അഭിപ്രായം പറയാമെന്ന് വിചാരിച്ചു.

നിങ്ങൾ പാട്ടിനെക്കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞോളൂ. കാരണം പാടാനുള്ള കഴിവ് രണ്ടാൾക്കുമുണ്ട്. പാട്ടുമായി ബന്ധപ്പെട്ടുള്ള അഭിമുഖം കൊടുത്തോളൂ, അത് വളരെ നല്ല കാര്യമാണ്. എന്നാൽ മലയാളികളുടെ നെഞ്ചത്തോട്ട് കുതിര കയറാനൊന്നും നിങ്ങളായിട്ടില്ലെന്നായിരുന്നു ദയ അശ്വതിയുടെ പ്രതികരണം. അത്രയ്ക്ക് പെർഫെക്ടായ വ്യക്തിയുമല്ല ഗോപി സുന്ദർ എന്നാണ് താരം പറയുന്നത്.

മലയാളികൾക്ക് ഒരു തെങ്ങിൽ തുണി ചുറ്റിയത് കണ്ടാലും ലൈംഗിക ദാരിദ്ര്യമാണ് എന്നല്ലേ, ഒട്ടും ദാരിദ്രമനുഭവിക്കാത്ത അണ്ണൻ എത്ര കെട്ടി, എത്ര പേര് കൂടെ കൊണ്ട് നടക്കുന്നു. മൊത്തത്തിൽ മൂന്നാമത്തെയല്ലേ എന്നും ദയ അശ്വതി ചോദിക്കുന്നുണ്ട്. അമൃതയ്ക്ക് മുമ്പ് ഗോപി സുന്ദറിന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് ആയിരുന്നു ദയ അശ്വതിയുടെ വാക്കുകൾ.

ഈ അണ്ണന് ഒട്ടും ദാരിദ്രമില്ല. ഒന്നുകെട്ടി രണ്ടാമത് ലിവിങ് റ്റുഗദർ, മൂന്നാമത്തേത് കെട്ടിയെന്ന് പറയാൻ ധൈര്യമില്ലെന്നും ആദ്യം സ്വന്തം കാര്യം തിരുത്താൻ നോക്കൂ, എന്നിട്ട് മറ്റുള്ളവരെ കാര്യം നോക്കൂവെന്നും ദയ അശ്വതി ഗോപി സുന്ദറിനോടായി പറയുന്നുണ്ട്. ഞങ്ങളുടെ ജീവിതം ചികയാൻ ആർക്കും അവകാശമില്ലെന്ന് പറഞ്ഞല്ലോ.

Also Read
ലവ് മാരേജ് അല്ല, 20ാമത്തെ വയസ്സില്‍ വന്ന കല്യാണാലോചന, ആദ്യം സുഹൃത്തുക്കളായി, വിവാഹത്തിലെത്തിയത് ഇങ്ങനെ; മനസ്സുതുറന്ന് ശാലു മേനോന്‍

അതേപോലെ നാട്ടുകാരുടെ നെഞ്ചത്ത് പൊങ്കാലയിടാനുള്ള അവകാശം നിങ്ങൾക്കുമില്ലെന്നും അവർ വ്യക്തമാക്കുന്നു. ഒന്നിൽത്തുടങ്ങി മൂന്നിലെങ്കിലും നിങ്ങൾ അവസാനിപ്പിക്കുമോയെന്നും ദയ അശ്വതി ചോദിക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. നിരവധിപേരാണ് വിമർശിച്ചും അനുകൂലിച്ചും എത്തിയിട്ടുള്ളത്‌

Advertisement