‘വിവാഹമോചന വിദഗ്ധർ ഇപ്പോൾ എവിടെ? സത്യമറിഞ്ഞിട്ട് കാജോളിനേയും അജയിനേയും പിരിക്കാൻ നോക്കൂ’! വിവാഹമോചന വാർത്തയിലെ സത്യം വെളിപ്പെടുത്തി കാജോൾ

521
kajol and ajay

ഒരുകാലത്ത് ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായിരുന്ന ബോളിവുഡ് താരസുന്ദരി ആയിരുന്നു കാജോൾ. നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട കാജോൾ തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിരുന്നു. തമിഴടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ താരത്തിന് ഇവിടെയും ആരാധകർ ഏറെയായിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ബോളിവുഡ് യുവ സൂപ്പർതാരമായിരുന്നു അജയ് ദേവഗണിനെ വിവാഹം കഴിക്കുക ആയിരുന്നു നടി. ബോളിവുഡിലെ മാതൃക ദമ്പതികളാണ് അജയ് ദേവ്ഗണും കാജോളുമെന്നാണ് വിശേഷിപ്പിക്കുന്നത് തന്നെ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. പക്ഷെ ഇപ്പോഴിതാ ഈ ബന്ധത്തിൽ വിള്ളൽ വീണെന്നാണ് ഗോസിപ് കോളങ്ങൾ പറയുന്നത്. അജയ് നടി ഇലിയാന ഡിക്രൂസുമായി പ്രണയ ബന്ധത്തിലാണെന്നാണ് ഗോസിപുകൾ ഉയർന്നിരുന്നു.

Advertisements

പിന്നാലെ സംശയങ്ങൾ ബലപ്പെടുത്തി പുതിയൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു കാജോൾ. സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് അറിയിച്ചാണ് താരം രംഗത്തെത്തിയത്.

ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരം എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നുവെന്നാണ് അറിയിച്ചത്.

ALSO READ- ഞാൻ പ്രതീക്ഷിച്ചതല്ല ബിജെപിയിൽ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്; ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോകുന്നു; മുഖ്യമന്ത്രിയെ കാണും: ഭീമൻ രഘു

”ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൊന്നിനെ നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.”-ഇതായിരുന്നു കാജോൾ ഏറ്റവും ഒടുവിലായി കുറിച്ചത്. പിന്നാലെ തന്നെ ഇൻസ്റ്റഗ്രാമിൽ ഇതിനുമുമ്പ് പങ്കുവെച്ച പോസ്റ്റുകൾ അപ്രത്യക്ഷമാവുകയും ചെയ്തതോടെ അജയ് ദേവ്ഗണുമായി കാജോൾ പിരിയാൻ പോവുകയാണെന്നായിരുന്നു പ്രചരിച്ചിരുന്നത്.

കൂടാതെ താരം ഡി പ്ര ഷനിലാണെന്ന പ്രചാരണവും ഉണ്ടായിരുന്നു. ഒടുവിൽ ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും വ്യക്തത വരുത്തിയിരിക്കുകയാണ് കാജോൾ. താരത്തിന്റെ പുതിയ സീരിസിന്റെ പ്രൊമോഷൻ മാത്രമായിരുന്നു നേരത്തെ കണ്ടതെന്നാണ് വിവരം.

ALSO READ- വീട്ടിലെ സിസിടിവി ക്യാമറ ലീക്ക് ആയി; എന്തോ വീഡിയോ ഇറങ്ങിയിട്ടുണ്ട് ഇൻസ്റ്റയിലെന്ന് സഹോദരൻ വിളിച്ചുപറഞ്ഞു; എല്ലാവർക്കും ടെൻഷനായെന്ന് ഫഹദും നസ്രിയയും

അതേസമയം, ആദ്യം കാജോൾ പങ്കുവെച്ച പോസ്റ്റിന് താഴെ എല്ലാം ശരിയാകുമെന്നു ആശ്വസിപ്പിച്ചും താരത്തിന്റെ പോസ്റ്റിന് മറുപടിയായി ആരാധകർ എത്തിയിരുന്നു. കാജോളിന്റെ സ്വകാര്യ ജീവിതത്തിലെ വിവരങ്ങളും പലരും അന്വേഷിച്ചിരുന്നു.

‘വിവാഹമോചന വിദഗ്ധർ ഇപ്പോൾ എവിടെ? എന്തെങ്കിലും സംസാരിക്കുന്നതിനു മുമ്പ് സത്യം അറിയേണ്ടതുണ്ട്. പാതി അറിവ് അപകടകരമാണ്’- എന്നാണ് കാജോളിന്റെ പോസ്റ്റിന് താഴെ ഒരാൾ കമന്റിൽ പറയുന്നത്.

രേവതി സംവിധാനം ചെയ്ത സലാം വെങ്കിയാണ് കാജോളിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ലസ്റ്റ് സ്റ്റോറിയുടെ രണ്ടാം ഭാഗമാണ് ഇനി കജോളിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ജൂൺ 29ന് നെറ്റ്ഫ്ളിക്സിലൂടെ ചിത്രം റിലീസാകും.

Advertisement