വീട്ടിലെ സിസിടിവി ക്യാമറ ലീക്ക് ആയി; എന്തോ വീഡിയോ ഇറങ്ങിയിട്ടുണ്ട് ഇൻസ്റ്റയിലെന്ന് സഹോദരൻ വിളിച്ചുപറഞ്ഞു; എല്ലാവർക്കും ടെൻഷനായെന്ന് ഫഹദും നസ്രിയയും

1343

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാൻസ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിർമ്മാതാവും ഒക്കെയായി വളർന്ന നസ്രിയ ഇപ്പോൾ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്.

ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. അധികം വൈകാതെ ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു. ഇന്ന് ഏറ്റവും ആരാധകരുള്ള മലയാളത്തിലെ താരദമ്പതിമാരാണ് ഫഹദും നസ്രിയയും.

Advertisements

ആരാധകർക്കായി ഫഹദിനൊപ്പമുള്ള നല്ല നിമിഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എല്ലാം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാവുന്നത്. ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധക്കുന്ന വലിയ നടനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ഇതിനിടയ്ക്ക് ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമാ ലോകത്തേക്ക് തിരികെ എത്തിയിരുന്നു.

കൂടാതെ താരദമ്പതികൾ ഒരുമിച്ച് സിനിമയിൽ എത്തിയില്ലെങ്കിലും ഒന്നിച്ച് പരസ്യ ചിത്രത്തിൽ ഇടയ്ക്ക് അഭിനയിച്ചിരുന്നു. ആരാധകർ ഈ പരസ്യചിത്രങ്ങൾ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തിരുന്നു.

ALSO READ- വന്നുവന്ന് പട്ടി വരെ നക്കിയോ, ഇനി എനിക്ക് വേണ്ടെന്ന് കമന്റ്; വായടപ്പിച്ച് അഭയ ഹിരൺമയി; ഇത് പഴയ അഭയയല്ലെന്ന് താരം

ഇപ്പോഴിതാ ഒരു പൊതു പരിപാടിയ്ക്കിടെ ഇരുവരും തങ്ങളുടെ പരസ്യ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. തങ്ങൾക്ക് ആദ്യത്തെ ആ രണ്ട് പരസ്യങ്ങൾ ആയിരുന്നു ഷൂട്ട് ചെയ്യാൻ വളരെ എളുപ്പമെന്നാണ് ഫഹദും നസ്രയയും പറഞ്ഞത്. അതിൽ അഭിനയിക്കേണ്ടി വന്നില്ല. ഞാൻ ഒരിക്കലും ഒരു പരസ്യം ചെയ്യേണ്ടി വരും എന്ന് വിചാരിച്ച ആളല്ല. അങ്ങിനെ ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല ഒരിക്കലുമെന്നും ഇരുവരും പറയുന്നു.

അതേസമയം, മൂന്നാമത്തെ പരസ്യം എങ്ങനെ ഉണ്ടെന്നും നിങ്ങൾക്ക് അവസാനം സമാധാനം ആയത് ആ അവസാനത്തെ പരസ്യം കണ്ടപ്പോൾ ആയിരിക്കും അല്ലെയെന്നും താരങ്ങൾ ചോദിക്കുന്നു.

തുടക്കത്തിൽ ആദ്യരണ്ടു പരസ്യങ്ങളും വന്നപ്പോൾ അറിയാവുന്ന ആൾക്കാർ ഒക്കെ വിളിച്ചു ചോദിച്ചു വീട്ടിലെ സിസിടിവി ക്യാമറ വല്ലതും ലീക്ക് ആയത് ആണോ എന്ന്. പ്രത്യേകിച്ചും ഞങ്ങളുടെ അമ്മമാരും സഹോദരങ്ങളുമെന്നാണ് ഇവർ പറയുന്നത്.

ALSO READ-ഇനി അങ്ങോട്ട് കാവ്യയുടെ ടൈം! പുത്തൻ ചിത്രത്തിൽ പഴയ സൗന്ദര്യത്തിലേക്ക് തിരിച്ചെത്തി കാവ്യ; സിനിമയിലേക്കെന്ന് ആരാധകർ

തന്റെയും ഫഹദിന്റെയും ബ്രദേഴ്സിന് അത് കണ്ടിട്ട് ആകെ ടെൻഷൻ ആയി. അവർ തങ്ങളുടെ കൂടെ ഇപ്പോഴും ഉള്ള ആൾക്കാർ ആണല്ലോ. അവർക്ക് ഒരു നിമിഷം പെട്ടെന്ന് ടെൻഷൻ ആയിപ്പോയി അത് കണ്ടിട്ട്. തങ്ങളെ വിളിച്ചിട്ട് നിങ്ങളുടെ വീട്ടിലെ വിഡിയോ വല്ലതും ലീക്ക് ആയോ, എന്തോ ഇറങ്ങിയിട്ടുണ്ട് ഇൻസ്റ്റാഗ്രാമിൽ എന്ന് പറഞ്ഞു. തങ്ങൾക്ക് അവരോട് കുഴപ്പമില്ല, ഡോണ്ട് വറി അത് പരസ്യമാണ് എന്ന് പറയേണ്ടി വരികയായിരുന്നെന്നും ഫഹദും നസ്രിയയും വ്യക്തമാക്കി.

ഇരുവരും ക്യാമറി ഐസ്‌ക്രീമിന്റെ പരസ്യ ചിത്രത്തിലാണ് നാളുകൾക്ക് ശേഷം ഒന്നിച്ച് അഭിനയിച്ചത്. 30 സെക്കന്റോളം ദൈർഘ്യം ഉള്ള മൂന്നു വിഡിയോകൾ ആണ് ഈ പരസ്യ ചിത്രത്തിന്റേതായി ഇൻസ്റ്റാഗ്രാമിലൂടെയും പുറത്തെത്തിയത്. ആദ്യത്തെ രണ്ട് പരസ്യങ്ങളിലും ഫഹദിനെ വഴക്ക് പറയുന്ന നസ്രിയയെയാണ് കാണാനാവുക.

Advertisement