വന്നുവന്ന് പട്ടി വരെ നക്കിയോ, ഇനി എനിക്ക് വേണ്ടെന്ന് കമന്റ്; വായടപ്പിച്ച് അഭയ ഹിരൺമയി; ഇത് പഴയ അഭയയല്ലെന്ന് താരം

413

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരൺമയി. മുൻ പാർട്ണർ ആയിരുന്നു മ്യൂസിക്ക് ഡറക്ടർ ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നപ്പോൾ ആയിരുന്നു ഇത്.

അതേ സമയം ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നിൽ എത്തിയ ഗായിക കൂടിയാണ് അവർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് അഭയ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്.

Advertisements

ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചപ്പോഴും അഭയ വിമർശനം നേരിടേണ്ടതായി വന്നിട്ടുണ്ട്. പത്ത് വർഷത്തെ ലിവിങ് റിലേഷൻഷിപ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയ താരത്തിന് നേരെ ചൊറിയൻ കമന്റുമായി ചലർ വന്നിരുന്നു.

ALSO READ- ഇനി അങ്ങോട്ട് കാവ്യയുടെ ടൈം! പുത്തൻ ചിത്രത്തിൽ പഴയ സൗന്ദര്യത്തിലേക്ക് തിരിച്ചെത്തി കാവ്യ; സിനിമയിലേക്കെന്ന് ആരാധകർ

ഇത്തരത്തിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടയാൾക്ക് ഗായിക നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഭയ ഇക്കാര്യം അറിയിച്ചത്.

‘വന്നുവന്ന് പട്ടി വരെ നക്കിയോ, ഇനി എനിക്ക് വേണ്ട ഈ വീഡിയോ’- എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അപ്പോൾ, വീട്ടിൽ ഉമ്മ തനിക്ക് ചോറ് തരുമ്പോൾ അവരും ഇതായിരിക്കും ഓർക്കുന്നതെന്നായിരുന്നു അഭയ തിരിച്ചടിച്ചത്.

തന്നെ അനാവശ്യമായി ചൊറിയാനെത്തുന്നവരെ വെറുതെ വിടുന്ന ആളല്ല അഭയ. ഇത്തവണയും അതുപോലെ മികച്ച മറുപടിയാണ് അഭയ നൽകിയത്. അനാവശ്യമായി എന്റെ പേഴ്സണൽ ലൈഫിൽ കയറി ചൊറിയേണ്ട കാര്യമില്ലല്ലോ, അവർക്ക് മറുപടി നൽകാറുണ്ട് എന്നാണ് ഇക്കാര്യത്തെ കുറിച്ച് അഭയ പറയുന്നത്.

ALSO READ- ‘ഇതൊക്കെ ഇട്ട് സോനുവിനെ കണ്ടപ്പോൾ എനിക്ക് തന്നെ വൗ പറയാൻ തോന്നി’; സുഹാനയ്ക്ക് ഒപ്പമുള്ള വീഡിയോയുമായി ബഷീർ; കൈയ്യടിച്ച് ആരാധകർ

ആദ്യമൊക്കെ തനിക്ക് പ്രതികരിക്കാൻ മടിയായിരുന്നു. യാത്രയ്ക്കിടയിൽ ഒരാൾ കയറി പിടിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇപ്പോൾ അതല്ല അവസ്ഥ, എല്ലാത്തിനും അതാത് സമയത്ത് തന്നെ പ്രതികരിക്കുമെന്നും പഴ ആളല്ല താനെന്നും അഭയ തന്നെ പറയുന്നു.

Advertisement