ഇനി അങ്ങോട്ട് കാവ്യയുടെ ടൈം! പുത്തൻ ചിത്രത്തിൽ പഴയ സൗന്ദര്യത്തിലേക്ക് തിരിച്ചെത്തി കാവ്യ; സിനിമയിലേക്കെന്ന് ആരാധകർ

364

ബാലതാരമായി എത്തി പിന്നീട് മലയാള സിനമയില സൂപ്പർനായികയായി മാറിയ നടിയാണ് കാവ്യാ മാധവൻ. പൂക്കാലം വരവായി എന്ന സിനിമയിൽ ബാലതാരമായിട്ടാണ് കാവ്യ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് നായിക ആയതിന് ശേഷം ഏതാണ്ട് 20 വർഷത്തോഴം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കാവ്യാ മാധവൻ സിനിമാ പ്രേമികളുടെ പ്രിയ നടിമാരിൽ ഒരാളാണ്. ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 1998 ൽ ഇറങ്ങിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവൻ നായികയായി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.

Advertisements

ജനുപ്രിയ നായകൻ ദിലീപിന്റെ നായികായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കാവ്യ നിരവധി സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയിരുന്നു. എന്നാൽ പിന്നീട് താരത്തിന്റെ ജീവിതത്തിൽ നിറയെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചേർത്ത പേരായിരുന്നു നടൻ ദിലീപിന്റെത്. പിന്നീട് ഇരുവരും വിവാഹിതരായി. ഇരുവർക്കും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു പെൺകുഞ്ഞും ഉണ്ട്.

ALSO READ- ‘ഇതൊക്കെ ഇട്ട് സോനുവിനെ കണ്ടപ്പോൾ എനിക്ക് തന്നെ വൗ പറയാൻ തോന്നി’; സുഹാനയ്ക്ക് ഒപ്പമുള്ള വീഡിയോയുമായി ബഷീർ; കൈയ്യടിച്ച് ആരാധകർ

ഇപ്പോഴിതാ കുടുംബ ജീവിതത്തിൽ ഒതുങ്ങിക്കൂടാതെ അഭിനയലോകത്തേക്ക് തിരികെ എത്താനുള്ള പ്ലാനിലാണ് കാവ്യയെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. അതിനായി പഴയ ലുക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

കാവ്യയുടെ പുത്തൻ ലുക്കും ഇതിനിടെ ചർച്ചയാവുകയാണ്. ജിമ്മിലെ കൃത്യമായ ട്രെയിനിങ്ങും, ഡയറ്റിങ്ങും തന്നെ ആകാം ഈ മാറ്റത്തിനു പിന്നിലെന്നാണ് സൂചനകൾ.

ഈയടുത്ത് കാവ്യ എക്‌സർസൈസ് ചെയ്യുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഞ്ചു വയസുള്ള മകളുടെ അമ്മ എണ്ണത്തിലും ഉപരി 38 വയസ്സിലും പഴയ ആ ലുക്കിലേക്ക് കാവ്യ മടങ്ങിയെത്തി എന്നാണ് ആരാധകർ പറയുന്നതും.

ALSO READ- മുരളി ആണ് തന്റെ നായകൻ എന്നറഞ്ഞപ്പോളാണ് മഞ്ജു വാര്യർ ആ ചിത്രത്തിൽ നിന്നും പിൻമാറിയത്, സംവിധായകന്റെ വെളിപ്പെടുത്തൽ

ദിലീപിനും മകൾക്കും ഒപ്പം ദുബായിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കാവ്യയുടെ പുതിയ ലുക്ക് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. അത് മാത്രമല്ല ഇനി അങ്ങോട്ട് കാവ്യയുടെ ടൈം ആണെന്നും, വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പുകൾ ആണെന്നുമാണ് കാവ്യയുടെ ഫാൻസ് ഗ്രൂപ്പുകൾ പറയുന്നത്.

Advertisement