ബോളിവുഡിലെ മികച്ച നടിയാണ് കാജോൾ. നടൻ അജയ് ദേവ്ഗണിന്റെ ഭാര്യ കൂടിയായ താരം 1993 ൽ അഭിനയിച്ച ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയായത്. ബോളിവുഡിൽ മാത്രമല്ല, സൗത്ത് ഇന്ത്യൻ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കാജോളിനെക്കുറിച്ച് നടി മാല പാർവ്വതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘സലാം വെങ്കി’ എന്ന ചിത്രത്തിൽ കാജോളിനൊപ്പം അഭിനയിച്ച അനുഭവങ്ങളാണ് മാല പാർവ്വതി പങ്കുവെച്ചത്. പ്രശസ്ത സിനിമാതാരം രേവതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗഹൃദ പൂർണ്ണമായ പെരുമാറ്റം കൊണ്ട് കാജോൾ തന്നെ അതിശയിപ്പിച്ചു എന്നാണ് മാല പാർവതി പറയുന്നത്.

വളരെ ഫ്രണ്ട്‌ലിയാണ് കാജോൾ. സെറ്റിൽ കുട്ടികളെ പോലെയാണ് പെരുമാറുക. വളരെ നന്നായി തമാശ പറയുന്ന ഒരാളാണ് അവർ. ഷോട്ട് കഴിഞ്ഞ് ഒരു ദിവസം കട്ട് പറഞ്ഞതും ‘ഭാഗോ’ എന്നു പറഞ്ഞ് അവർ ഓടുന്നത് കണ്ടു. കാജോളിന് അന്ന് എവിടെയോ പോകാനുണ്ടായിരുന്നു. കുറച്ച് സമയം വൈകിയതിനാലാണ് അന്നവർ കൊച്ചു കുട്ടികളെ പോലെ ഷൂട്ട് കഴിഞ്ഞതും ഓടിയത്.
റിഹേഴ്സൽ കഴിയുമ്പോൾ രേവതിയുടെ അടുത്തു പോയി് തങ്ങൾ ഓരോരുത്തരും കറക്ഷൻ ഉണ്ടോയെന്ന് ചോദിക്കും. ഒരു തവണ കാജോളിന് മുന്നിലായിരുന്നു ഞാൻ, എന്റെ പുറത്ത് തമാശയ്ക്ക് കൈ കൊണ്ട് ഒരൊറ്റ അടി. എന്നിട്ട് നിങ്ങൾക്ക് കറക്ഷനൊന്നുമില്ല, എല്ലാം കറക്ടാണ്, ഗോ ഗോ എന്നു പറഞ്ഞു. വലിയ നടിയാണെന്ന് ഒരു അഹങ്കാരവും ഇല്ലാത്ത ആളാണ് കാജോൾ.

അഭിനേതാക്കളെ പൂർണമായും മനസിലാക്കി സപെരുമാറുന്ന ആളാണ് രേവതി. അവർ വളരെ സ്‌നേഹത്തോടെയും, ശാന്തതയോടെയും ആണ് പെരുമാറുക. മികച്ച സംവിധായിക കൂടിയാണ് രേവതി എന്നാണ് മാല പാർവതി പറയുന്നത്.









