കാജോൾ എന്റെ ക്രഷ്; ലിപ് ലോക് രംഗം ചെയ്യാൻ ഒരു മടിയും തോന്നിയില്ലെന്ന് പാകിസ്താൻ നടൻ; മൂന്ന് പതിറ്റാണ്ട് നീണ്ട ഈ തീരുമാനം മാറ്റിയതിനെ കുറിച്ച് കാജോൾ

1594

ഇന്ത്യ കണ്ട മികച്ച അഭിനേത്രികളിൽ ഒരാളാണ് കാജോൾ. ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യയിലും തന്റെ സാന്നിധ്യമറിയിക്കാൻ താരത്തിന് സാധിച്ചു. ബോളിവുഡിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയിട്ടാണ് കാജോൾ അറിയപ്പെടുന്നത്. നടനായ അജയ് ദേവ്ഗണിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. രണ്ട് മക്കളുണ്ട് താരത്തിന്.

കാജോളിന്റെ പുതിയ സീരീസ് വലിയ ചർച്ചയാവുകയാണ്. ദി ട്രയൽ എന്ന സീരീസിലൂടെയാണ് താരം തന്റെ വെബ് സീരീസ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഈ വെബ് സീരിസിലൂടെ 29 വർഷമായി താരം ചെയ്യാതിരുന്ന ലിപ്‌ലോക്ക് സീനും താരം ചെയ്തിരിക്കുകയാണ്. ഹോട്ട്സ്റ്റാറിലാണ് ദി ട്രയൽ സ്ട്രീം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് സീരീസിന് ലഭിക്കുന്നത്.

Advertisements

ഹോളിവുഡിലും അഭിനയിച്ചിട്ടുള്ള ബ്രിട്ടീഷ്-പാകിസ്ഥാൻ നടനും അവതാരകനുമായ അലി ഖാൻ ആണ് കാജോളിന്റെ പെയറായി ഈ സീരിസിൽ എത്തിയിരിക്കുന്നത്. ബോളിവുഡിലും നിരവധി സിനിമകളിൽ അലി അഭിനയിച്ചിട്ടുണ്ട്. കാജോളുമായി ലിപ് ലോക്ക് രംഗത്തിൽ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് അലി ഖാൻ ഇപ്പോൾ. തന്റെ ക്രഷായ കാജോളിനെ ചുംബിക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ലെന്നും പാകിസ്താനി നടനായ അലി ഖാൻ തുറന്നു പറഞ്ഞിരിക്കുകയാണ്.

ALSO READ- ഞങ്ങളുടെ ഗാർഡിയൻ എയ്ഞ്ചലാണ് ലക്ഷ്മി ചേച്ചി; ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ; അമ്മ ക്രെഡിറ്റ ലഭിക്കാത്ത സൂപ്പർസ്റ്റാറാണ്: ഗോകുൽ സുരേഷ്

‘കാജോൾ തന്റെ ക്രഷ്, ലിപ് ലോക്ക് ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല’- എന്നാണ് അലി ഖാൻ- 29 വർഷം തുടർന്ന നയം അവസാനിപ്പിച്ച കാജോളിന്റെ ലിപ്പ്‌ലോകിനോട് പ്രതികരിച്ചത്.

ALSO READ- എന്നെ ഫിക്‌സ് ചെയ്യുന്നത് അമാലാണ്; കുടുംബത്തിലും സുഹൃത്തുക്കൾക്ക് ഇടയിലും അമാലിന് ഒരു റോളുണ്ട്; ഐശ്വര്യ ലക്ഷ്മിയോട് ദുൽഖർ സൽമാൻ

അതേസമയം, കജോൾ കരിയറിൽ ഇതിനു മുൻപ് രണ്ടുതവണ ചുംബന രംഗങ്ങൾ ചെയ്തിട്ടുണ്ട്. അരങ്ങേറ്റ ചിത്രമായ ബെഖുദിയിലും, 1994 ൽ പുറത്തിറങ്ങിയ യേ ദില്ലഗിയിലും. അതിനുശേഷമാണ് കജോൾ ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന തീരുമാനം എടുത്തത്.

പിന്നീട് താരം വെബ് സീരീസിലെത്തിയപ്പോൾ ട്രയലിന് വേണ്ടി ആ തീരുമാനം മാറ്റുകയായിരുന്നു. സീരീസിലെ ചുംബന രംഗം ഇതിനകം ചർച്ചയായി മാറിയിരിക്കുകയാണ്.

എന്തൊരു പാവമാണ് ഈ മനുഷ്യൻ, ഈ പ്രസംഗം കേട്ടാൽ ആരും കരഞ്ഞുപോകും

Advertisement