അങ്ങനെ ഒന്നും ആര്‍ക്കും സിനിമയിലേക്ക് വരാന്‍ പറ്റില്ല, അതിന് കഷ്ടപ്പെടണം, ചക്കി വരാനുള്ള സാധ്യത കുറവാണ്; കാളിദാസ്

54

ആരാധകർ ഏറെയാണ് നടൻ ജയറാമിന്റെ കുടുംബത്തിന്. ഒരുകാലത്ത് തനിക്കൊപ്പം നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി പാർവതിയെ തന്നെ ആണ് ജയറാം ജീവിതത്തിലും കൂടെ കൂട്ടിയത്. ഇന്ന് കാളിദാസ് , മാളവിക എന്നീ രണ്ടു മക്കളുമുണ്ട് ഇവർക്ക്. ഇതിൽ കാളിദാസ് അഭിനയത്തിൽ സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു കാളിദാസന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.

Advertisements

മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ കാളിദാസിന് സാധിച്ചു. അതേസമയം മാളവികയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുള്ള ചോദ്യം ഇപ്പോഴും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

also read
‘അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്, ഞാനും കാത്തിരിക്കുകയാണ് തിരിച്ചു വരവ്’: കാളിദാസ് ജയറാം
നേരത്തെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം സെലക്ട് ചെയ്തിരുന്നത് മാളവികെ ആയിരുന്നു എന്നാൽ അതിൽ നിന്ന് പിന്മാറുകയായിരുന്നു താരപുത്രി . പിന്നാലെ താൻ വൈകാതെ സിനിമയിൽ എത്തും എന്ന് താരപുത്രി അറിയിച്ചിരുന്നു.

ഇപ്പോഴിതാ ചക്കിയുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് കാളിദാസിനോട് ചോദിച്ചപ്പോൾ നടൻ പ്രതികരിച്ചത് ഇങ്ങനെ. ചക്കി സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. വെറുതെ ഒന്നും ആർക്കും സിനിമയിലേക്ക് വരാൻ കഴിയില്ലല്ലോ എന്ന് കാളിദാസ് പറഞ്ഞു.

ഒരു ആർട്ടിസ്റ്റ് ആവണമെങ്കിൽ അതിൻറെ എഫോർട്ട് ഇടണം. വെറുതെ കളിയല്ല സിനിമ. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അതിനോടൊരു പാഷൻ ഒക്കെ ഉണ്ടെങ്കിൽ ചക്കിയും തീർച്ചയായും വരുമെന്ന് കാളിദാസ് പറഞ്ഞു.

 

Advertisement