സൂപ്പര്‍താരങ്ങളേയും യുവനിരയേയും പുതുമുഖങ്ങളേയും ഒക്കെ വെച്ച് നരവധി സൂപ്പര്‍ഹിറ്റ് മലയാള സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് കമല്‍. താരരാജാക്കന്‍മാരയ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സൂപ്പര്‍താരങ്ങളായ ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ കരിയര്‍ ബെസ്റ്റ് സിനിമകള്‍ എടുത്താല്‍ അതില്‍ കമല്‍ ഒരുക്കിയ സിനിമകള്‍ മുന്‍പന്തിയിലായിരുക്കും.


അന്നും ഇന്നും മലയാളത്തിലെ മികച്ച സംവിധായകരുടെ ലിസ്റ്റെടുത്താല്‍ അതില്‍ കമലിന് പ്രത്യേക സ്ഥാനം തന്നെയുണ്ടെന്ന് കാണാം. മോഹന്‍ലാലിനെ നായകനാക്കി 1986 ല്‍ മിഴിനീര്‍പൂവുകള്‍ എന്ന സിനിമ ഒരുക്കിയാണ് കമല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, കാക്കോത്തികവിലെ അപ്പുപ്പന്‍ താടികള്‍, ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വിഷ്ണു ലോകം, പാവം പാവം രാജകുമാരന്‍, മേഘ മല്‍ഹാര്‍, മഴയെത്തു മുമ്പേ, അഴകിയ രാവണന്‍, ഗസല്‍, നിറം, അയാള്‍ കഥയെഴുതുകയാണ, കൃഷ്ണഗുഡിയിലെ പ്രണയകാലത്ത് തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.

ഇപ്പോഴിതാ കൃഷ്ണഗുഡിയിലെ പ്രണയകാലത്ത് എന്ന ചിത്രത്തെ കുറിച്ച് കമല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ കഥ രഞ്ജിത്തിന്റെതായിരുന്നുവെന്നും മിലിറ്ററി ബാക്ഗ്രൗണ്ടിലായിരുന്നു ചിത്രം ആദ്യം ചെയ്യാനുദ്ദേശിച്ചിരുന്നതെന്നും കമല്‍ പറയുന്നു.
എന്നാല്‍ അതിന് പറ്റുന്ന ആക്ടറെ കിട്ടിയില്ല. മോഹന്‍ലാലിനെ ഉദ്ദേശിച്ചിരുന്നുവെങ്കിലും ചെയ്യാന്‍ പറ്റിയില്ലെന്നും അദ്ദേഹം തിരക്കിലായിരുന്നുവെന്നും തനിക്ക് എപ്പോഴും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, നല്ല പാട്ടുകളുള്ള മനോഹരമായ വിഷ്യല്‍സുള്ള സിനിമയാണ് കൃഷ്ണഗുഡിയിലെ പ്രണയകാലത്ത് എന്നും കമല്‍ പറയുന്നു.









