Home Entertainment Celebrities

ഉയരക്കുറവ് എനിക്ക് ഒരു പ്രശ്‌നമേയല്ല, പലരും പറഞ്ഞ് പറഞ്ഞ് ഇപ്പോള്‍ കല്യാണാലോചനകളൊന്നും വരാത്ത അവസ്ഥ, തുറന്നുപറഞ്ഞ് അനുമോള്‍

102

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ഇന്ന് ഒത്തിരി ആരാധകരുള്ള താരമാണ് അനുമോള്‍. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അനുമോള്‍ ചെയ്തിട്ടുണ്ടെങ്കിലും ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് തുടങ്ങിയ ഷോകളിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

കുട്ടിത്തവും കുസൃതിയും നിറഞ്ഞ സംസാരമാണ് അനുമോളെ പ്രേക്ഷകരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോള്‍ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.

Also Read:കാഴ്ച മങ്ങിക്കൊണ്ടിരിക്കുകയാണ്, മാസംതോറും മരുന്ന് വാങ്ങാന്‍ വേണം 20000 രൂപ, ഇനി വില്‍്ക്കാന്‍ ബാക്കിയൊന്നുമില്ല, നടന്‍ കിഷോര്‍ പറയുന്നു

പിന്നീട് ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. സോഷ്യല്‍മീഡിയയിലൂം ഒത്തിരി സജീവമാണ് ഇന്ന് അനുമോള്‍. ഇപ്പോഴിതാ അനുമോളുടെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. പല തവണ സോഷ്യല്‍മീഡിയ തന്നെ കല്യാണം കഴിപ്പിച്ചിട്ടുണ്ടെന്ന് അനുമോള്‍ പറയുന്നു.

പല തവണ തന്നെ കൊന്നിട്ടുമുണ്ട്. അതൊക്കെ കാണുമ്പോള്‍ തനിക്കും വീട്ടുകാര്‍ക്കും വിഷമം തോന്നാറുണ്ട്. ഒരു ആര്‍ട്ടിസ്റ്റായാല്‍ പോസിറ്റീവും നെഗറ്റീവും നേരിടണമെന്നും അതിനാല്‍ ഇപ്പോള്‍ തനിക്ക് അതൊന്നും വലിയ പ്രശ്‌നമല്ലെന്നും അനുമോള്‍ പറയുന്നു.

Also Read:പ്രണയത്തിലും ജീവിതത്തിലും പങ്കാളിയായവള്‍ക്ക് ആശംസ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബിന്നി

തനിക്ക് കല്യാണമായാല്‍ താന്‍ തന്നെ അക്കാര്യം നേരിട്ട് പറയും. ഇതിപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പലരും പറഞ്ഞ് പറഞ്ഞ് കല്യാണമാവുന്നില്ലെന്നതാണ് പ്രശ്‌നമെന്നും തന്റെ ഉയരക്കുറവ് ഇപ്പോള്‍ തനിക്ക് വലിയ പ്രശ്‌നമല്ലെന്നും ഈ ഫീല്‍ഡില്‍ വരുന്നതിന് മുമ്പ് പ്രശ്‌നമായിരുന്നുവെന്നും അനുമോള്‍ പറയുന്നു.

Advertisement