ആടുജീവിതത്തിന് ഭ്രമയുഗം ഭീഷണിയാവുമോ, നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ ചിത്രം ഏത്, ചര്‍ച്ച

189

ഒരു വര്‍ഷം മുമ്പ് വരെ മലയാള സിനിമകള്‍ അത്രത്തോളം ശോഭിക്കാതെ വന്നിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു കേരള ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിയത്. മലയാള സിനിമയ്ക്ക് ഒരു തിരിച്ചുവരവുണ്ടാവുമോ എന്ന് സിനിമാപ്രേമികള്‍ ചിന്തിച്ചുപോയിരുന്നു.

Advertisements

എന്നാല്‍ ആ ആശങ്കകളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു 2024ന്റെ തുടക്കം. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ തലതാഴ്ത്തിയിരുന്ന മലയാള സിനിമ കുതിച്ചുമുന്നേറുന്നതാണ് നാം കണ്ടത്. ഇറങ്ങിയ ഒത്തിരി സിനിമകള്‍ കോടികാളാണ് വാരിയത്.

Also Read:ഉയരക്കുറവ് എനിക്ക് ഒരു പ്രശ്‌നമേയല്ല, പലരും പറഞ്ഞ് പറഞ്ഞ് ഇപ്പോള്‍ കല്യാണാലോചനകളൊന്നും വരാത്ത അവസ്ഥ, തുറന്നുപറഞ്ഞ് അനുമോള്‍

നാല് ഗംഭീര സിനിമകള്‍ ഇതില്‍ എടുത്ത് പറയേണ്ടിയിരിക്കുന്നു. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളാണ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചത്. മികച്ച ചിത്രങ്ങളായിരുന്നു ഇവ നാലും. ആടുജീവിതം ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ്.

ആടുജീവിതത്തിലെ പൃഥ്വിയുടെ അഭിനയവും ചിത്രത്തിന്റെ മേക്കിങ്ങുമെല്ലാം ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ലോകോത്തര നിലവാരമുള്ള ചിത്രത്തിന് അവാര്‍ഡുകള്‍ കിട്ടുമെന്നതില്‍ സംശയമില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Also Read:കാഴ്ച മങ്ങിക്കൊണ്ടിരിക്കുകയാണ്, മാസംതോറും മരുന്ന് വാങ്ങാന്‍ വേണം 20000 രൂപ, ഇനി വില്‍്ക്കാന്‍ ബാക്കിയൊന്നുമില്ല, നടന്‍ കിഷോര്‍ പറയുന്നു

എന്നാല്‍ ഭ്രമയുഗത്തിനോട് മത്സരിക്കുമ്പോള്‍ ആടുജീവിതത്തിന് അവാര്‍ഡ് കിട്ടാന്‍ സാധ്യതയില്ലെന്ന സംശയവും പലരും പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ കോവിഡ് കാരണം ഒരു വര്‍ഷം വൈകി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിനാല്‍ 2025ലെ ദേശീയ അവാര്‍ഡില്‍ മാത്രമേ ആടുജീവിതത്തെ പരിഗണിക്കൂ എന്നും പറയപ്പെടുന്നു.

കാരണം ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത് 2023ലാണ്. 2024ന്റെ തുടക്കത്തിലാണ് ഭ്രമയുഗം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത്. അതിനാല്‍ 2026ലെ അവാര്‍ഡിലാവും ഭ്രമയുഗത്തെ പരിഗണിക്കുക എന്നും പറയുന്നു. രണ്ട് സിനിമകളും അവാര്‍ഡിനായി ഒന്നിച്ച് മത്സരിച്ചേക്കില്ല.

Advertisement