Home Entertainment Celebrities

ചില കഥാപാത്രങ്ങളൊക്കെ മമ്മൂട്ടി ചെയ്താലേ വെടിപ്പാകൂ, അതിലേക്കൊന്നും മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല, തുറന്നുപറഞ്ഞ് ഭദ്രന്‍

91

മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് ഭദ്രന്‍. വ്യത്യസ്തമായ സിനിമകളിലൂടെ മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ സ്വീകാര്യത നേടിയ ഭദ്രന്‍ വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ്.

Advertisements

താരരാജാക്കന്മാരായ മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവര്‍ക്ക് മികച്ച സിനിമയാണ് അദ്ദേഹം സമ്മാനിച്ചത്. മലയാളത്തിലെ ഹിറ്റ് ചിത്രവും, മോഹന്‍ലാലിന്റെ തകര്‍പ്പന്‍ വിജയചിത്രവുമായ സ്ഫടികം ഒരുക്കയിത് ഭദ്രനായിരുന്നു.

Also Read;ആടുജീവിതത്തിന് ഭ്രമയുഗം ഭീഷണിയാവുമോ, നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ ചിത്രം ഏത്, ചര്‍ച്ച

മമ്മൂട്ടി നായകനായ അയ്യര്‍ ദി ഗ്രേറ്റ് സംവിധാനം ചെയ്തതും ഭദ്രനായിരുന്നു. ചിത്രം വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഭദ്രന്‍. അയ്യര്‍ ദി ഗ്രേറ്റ് മമ്മൂട്ടിക്ക് മാത്രമേ ചെയ്യാനാവൂ എന്നും മോഹന്‍ലാലിന് പറ്റില്ലെന്നും ഭദ്രന്‍ പറയുന്നു.

കൂടാതെ ഹരിഹരന്‍ സംവിധാനം ചെയ്ത വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലേക്കും മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലെന്നും അദ്ദേഹം പറയുന്നു. ചില വേഷങ്ങള്‍ അത് മമ്മൂട്ടി തന്നെ ചെയ്താലെ വെടിപ്പാവുകയുള്ളൂവെന്നും ഭദ്രന്‍ പറയുന്നു.

Also Read;ഉയരക്കുറവ് എനിക്ക് ഒരു പ്രശ്‌നമേയല്ല, പലരും പറഞ്ഞ് പറഞ്ഞ് ഇപ്പോള്‍ കല്യാണാലോചനകളൊന്നും വരാത്ത അവസ്ഥ, തുറന്നുപറഞ്ഞ് അനുമോള്‍

മമ്മൂട്ടി ചെയ്തത് പോലെ വേറെ ആരാണ് വടക്കന്‍ വീരഗാഥയിലെ വേഷം അത്രയും മനോഹരമായി ചെയ്യുക. ചന്തുവായി മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലെന്നും സത്യം അതാണെന്നും മമ്മൂട്ടിക്ക കോംപ്ലിമെന്റൊന്നുമല്ല ഇതെന്നും ഭദ്രന്‍ പറയുന്നു.

Advertisement