Home Entertainment Celebrities

പ്രണയത്തിലും ജീവിതത്തിലും പങ്കാളിയായവള്‍ക്ക് ആശംസ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബിന്നി

126

ആരാധകര്‍ ഏറെയാണ് മിനിസ്‌ക്രീന്‍ താരങ്ങളായ നൂബിനും , ഡോക്ടര്‍ ബിന്നി സെബാസ്റ്റ്യനും. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷമാണ് ബിന്നിയും സീരിയല്‍ എത്തിയത്. അതിനു മുമ്പേ മമ്മൂട്ടി ചിത്രത്തില്‍ ബിന്നി അഭിനയിച്ചിരുന്നു.

Advertisements

ഇപ്പോള്‍ ഗീതാഗോവിന്ദം എന്ന പരമ്പരയില്‍ ഗീതു എന്ന കഥാപാത്രത്തെയാണ് ബിന്നി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കറുപ്പ് ഗൗളില്‍ അതിസുന്ദരിയായി എത്തി തനിക്ക് ജന്മദിനാശംസകള്‍ നേരുകയാണ് താരം.

നൂബിനും ബിന്നിക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച്. പ്രണയത്തിലും ജീവിതത്തിലും എന്റെ പങ്കാളിയായവള്‍ക്ക് ജന്മദിനാശംസകള്‍ എന്നാണ് നടന്‍ കുറിച്ചത്.

ബിസിനസ് പ്രമുഖനായ കഥാപാത്രം ‘ഗോവിന്ദ് മാധവും’ ഇരുപത്തിമൂന്നുകാരിയായ ‘ഗീതാഞ്ജലി’യും നായകനും നായികയുമായി എത്തുന്ന ‘ഗീതാഗോവിന്ദം’ പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ്. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ‘ഗോവിന്ദ് മാധവിന്റെ’യും എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന ‘ഗീതാഞ്ജലി’യുടെയും കഥയാണ് പരമ്പര പറയുന്നത്.  

Advertisement