സന്തോഷം കൊണ്ട് പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച് ബ്ലെസി; ഇത് ആടുജീവിതത്തിന്റെ വിജയ ആഘോഷം

56

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറയ ചിത്രമാണ് ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

Advertisements

ചിത്രത്തിന്റെ വിജയം കഴിഞ്ഞ ദിവസം പൃഥ്വിയും ബ്ലെസിയും ചിത്രത്തിന്റെ മറ്റ് അണിയറക്കാരും ചേര്‍ന്ന് ആഘോഷിച്ചു. കൊച്ചിയിലെ ബ്ലെസിയുടെ ഓഫീസില്‍ ആയിരുന്നു ആഘോഷം.

പൃഥ്വിരാജ് ബ്ലെസിയുട ഓഫീസില്‍ എത്തി അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും. അദ്ദേഹത്തെ സന്തോഷത്താല്‍ പൊക്കുന്നതിന്റെയും വീഡിയോ ഇതിനകം വൈറലായി.

ആടുജീവിതം അണിയറക്കാരും ബ്ലെസിയും പൃഥ്വിരാജും ചിത്രത്തിന്റെ വിജയം ആഘോഷിച്ച് കേക്ക് മുറിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഹക്കിം എന്ന വേഷം ചെയ്ത ഗോകുല്‍, ഇബ്രാഹിം കാദിരി എന്ന വേഷം ചെയ്ത ജിമ്മി ജീന്‍ ലൂയിസ് എന്നിവര്‍ ഈ വിജയാഘോഷത്തില്‍ ഉണ്ടായിരുന്നു.

 അതേസമയം മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി , തെലുങ്ക് , കന്നട ഭാഷകളിലും ഈ സിനിമ ഇറങ്ങിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായി വേഷമിട്ട ആടുജീവിതത്തിന്റെ സംവിധാനം ബ്ലെസ്സി നിര്‍വഹിച്ച് എത്തിയപ്പോള്‍ ലോകമെമ്പാടും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

 

 

Advertisement