ക്യാമറമാന്‍ ഇത് കണ്ടു , എന്താണ് സംഭവം എന്നറിയാന്‍ സൂം ചെയ്തു നോക്കി; ബിജുമേനോന്റെ സംയുക്തയുടെ പ്രണയം പൊക്കിയതിനെ കുറിച്ച് കമല്‍

56

കമല്‍ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വെച്ചാണ് നടന്‍ ബിജുമേനോനും നടി സംയുക്ത വര്‍മ്മയും പ്രണയത്തില്‍ ആയത്. ഇത് പിന്നീട് അഭിമുഖത്തില്‍ പറയുകയും ചെയ്തു. ഇപ്പോള്‍ ആ പ്രണയം പൊക്കിയതിനെ കുറിച്ചാണ് കമല്‍ പറയുന്നത്.

Advertisements

മധുരനൊമ്പരക്കാറ്റിന്റെ ഒരു സീക്വന്‍സ് ബസ്സില്‍ ഷൂട്ടിങ് കഴിഞ്ഞു, ഭാര്യയെയും കൂട്ടി നായകന്‍ ജയിലില്‍ നിന്നും വരുന്ന ഷോട്ട് ആണ്. ബസ്സിലെ ആ ഷോട്ട് കഴിഞ്ഞ് ചെറിയൊരു ബ്രേക്ക് ഉണ്ടായിരുന്നു. എന്നാല്‍ ബിജു മേനോനും സംയുക്ത വര്‍മയും ബസില്‍ നിന്നും ഇറങ്ങിയില്ല.

അപ്പോള്‍ ബസ് ഒരു സൈഡില്‍ പാര്‍ക് ചെയ്തത് ആയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇറങ്ങിയിട്ടും ഇവര്‍ അവിടെ തന്നെ ഇരുന്ന് സംസാരിക്കുകയാണ്.

ക്യാമറ മാന്‍ ഇത് കാണുന്നുണ്ട്. എന്താണ് സംഭവം എന്നറിയാന്‍ അയാള്‍ സൂം ചെയ്തു നോക്കി. സംസാരിക്കുന്നത് എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും, ലിപ് മൂവ്മെന്റ് വച്ച്, അവരവരുടെ ഭാവി കാര്യങ്ങള്‍ സംസാരിക്കുകയാണ് എന്ന് മനസ്സിലാക്കാം. അദ്ദേഹം എനിക്ക് അത് വിളിച്ചു കാണിച്ചു തന്നു. ഞങ്ങള്‍ക്ക് സംഭവം പിടികിട്ടി എന്ന് മനസ്സിലായപ്പോള്‍ ബിജു മേനോന്‍ പിന്നെ കുറച്ചൊന്ന് മാറി നടക്കുമായിരുന്നു കമല്‍ പറഞ്ഞു.

Advertisement