ഇനി ഒരാള്‍ കൂടി ആകാന്‍ ആഗ്രഹം തോന്നിയാലോ , പേളിമാണിയുടെ പുതിയ വീഡിയോ

119

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളി മാണിയും, ശ്രീനിഷും. തന്റെ കുഞ്ഞു വിശേഷം പോലും ആരാധകരെ അറിയിക്കാറുണ്ട് പേളി. രണ്ടാമത് അമ്മയായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ പേളി. രണ്ടാമത്തെ കുഞ്ഞിന്റെ വിശേഷം പങ്കുവെച്ച് പേളി എത്താറുണ്ട്. നിറ്റാരയുടെ വരവിന് അധികം പബ്ലിസിറ്റി കൊടുത്തില്ല. എങ്കിലും ഫോട്ടോഷൂട്ട് ചിത്രമെല്ലാം പങ്കുവെച്ചിട്ടുണ്ട്.

Advertisements

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് പേളി വിശേഷം പങ്കുവെക്കാര്‍. അതേസമയം ട്രെന്‍ഡിങ് ലിസ്റ്റില്‍ നമ്പര്‍ വണ്‍ ആണ് മണിക്കൂറുകള്‍ക്ക് മുന്‍പേ ഇട്ട പേളിയുടെ വീഡിയോ. നിറ്റാരയുടെ ഡെലിവറി ടൈം കണ്ടന്റ് ആണ് പേളി പങ്കുവച്ചത് .

ഇനി ഒരാള്‍ കൂടി ആകാന്‍ ആഗ്രഹം തോന്നിയാലോ എന്നും വീഡിയോയില്‍ പേളി തമാശയായി പറയുന്നത് കേള്‍ക്കാം. എന്നാല്‍ പെയിന്‍ ആലോചിക്കുമ്പോള്‍ ഇനി വേണ്ട എന്നും പേളി പറയുന്നുണ്ട്.

ആദ്യ പ്രസവത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്ത അനുഭവമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനത്തില്‍ ലഭിച്ചത് എന്നാണ് പേളി പറയുന്നത്.

Advertisement