അതെ ഭാര്യയെ അടിക്കാറുണ്ട്, ഞങ്ങള്‍ വഴക്കിടുമ്പോള്‍ പരസ്പരം അടിക്കും, നല്ല രീതിയില്‍ കുടുംബം നോക്കുന്നവര്‍ എന്നെ വിമര്‍ശിക്കില്ല, തുറന്നടിച്ച് അഖില്‍ മാരാര്‍

86

ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്.

Advertisements

ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ.

Also Read:ഇനി ഒരാള്‍ കൂടി ആകാന്‍ ആഗ്രഹം തോന്നിയാലോ , പേളിമാണിയുടെ പുതിയ വീഡിയോ

അഖില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഇന്റര്‍ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖില്‍ ബിഗ് ബോസില്‍ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരിക്കുമ്പോള്‍ താന്‍ ഭാര്യയെ തല്ലിയിരുന്നുവെന്ന് അഖില്‍ പറഞ്ഞിരുന്നു.

ഇത് വന്‍ വിമര്‍ശനങ്ങളിലേക്കാണ് എത്തിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇതേപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് അഖില്‍മാരാര്‍. തന്നെ നല്ല രീതിയയില്‍ കുടുംബം നയിക്കുന്നവര്‍ വിമര്‍ശിക്കില്ലെന്നും അടിയും വഴക്കുമൊക്കെ ഉണ്ടായാലും പരസ്പരം മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അഖില്‍ മാരാര്‍ പറയുന്നു.

Also Read:ക്യാമറമാന്‍ ഇത് കണ്ടു , എന്താണ് സംഭവം എന്നറിയാന്‍ സൂം ചെയ്തു നോക്കി; ബിജുമേനോന്റെ സംയുക്തയുടെ പ്രണയം പൊക്കിയതിനെ കുറിച്ച് കമല്‍

തങ്ങള്‍ വഴക്കുണ്ടാക്കുമ്പോള്‍ അടിയുണ്ടാക്കാറുണ്ട്. തങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 10വര്‍ഷമായി എന്നും ഇന്നും താന്‍ വീട്ടിലുണ്ടെങ്കില്‍ രാവിലെ തന്നെ അവള്‍ തന്നെയും കെട്ടിപ്പിടിച്ച് കിടക്കുമെന്നും ഇതൊന്നും ആരെയും കാണിക്കാന്‍ വേണ്ടി ചെയ്യുന്നതെല്ലെന്നും അഖില്‍ പറയുന്നു.

Advertisement