രണ്ടാം വിവാഹമാണെങ്കിലും മൂന്നാമത്തെ റിലേഷന്‍ഷിപ്പ്, എന്റെ ജീവിതത്തില്‍ മൂന്ന് നായികമാരുണ്ട്, വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ

29

ഏകദേശം 9 വര്‍ഷത്തോളം സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷം , ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ഷൈന്‍ ടോം ചാക്കോ . ഈ അടുത്ത കാലം , അധ്യായങ്ങള്‍ , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Advertisements

അതിന് ശേഷം അദ്ദേഹം, ബിനു എസ് കാലടിയുടെ ഫാന്റസി, കോമഡി ചിത്രമായ ഇതിഹാസയില്‍ തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് ഈ നടനുള്ളത്. താരത്തിന്റെ അഭിമുഖം എല്ലാം വൈറല്‍ ആയിരുന്നു.

Also Read:അതെ ഭാര്യയെ അടിക്കാറുണ്ട്, ഞങ്ങള്‍ വഴക്കിടുമ്പോള്‍ പരസ്പരം അടിക്കും, നല്ല രീതിയില്‍ കുടുംബം നോക്കുന്നവര്‍ എന്നെ വിമര്‍ശിക്കില്ല, തുറന്നടിച്ച് അഖില്‍ മാരാര്‍

രണ്ടാം വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് താരം. അതിനിടെ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് ഷൈന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഇത് തന്റെ രണ്ടാം വിവാഹമാണെങ്കിലും മൂന്നാമത്തെ റിലേഷന്‍ഷിപ്പാണെന്ന് ഷൈന്‍ പറയുന്നു.

തന്റെ ജീവിതത്തില്‍ മൂന്ന് നായികമാരായി. ചെറിയ പ്രായം മുതലുള്ളപ്രക്രിയായിരുന്നു ഇതെന്നും സ്‌കൂളില്‍ പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ തുടങ്ങിയ കാലം മുതല്‍ അട്രാക്ഷനുണ്ടാവുമെന്നും വേറൊരു പ്രായമാവുമ്പോള്‍ അത് പ്രണയമാവുമെന്നും പിന്നെ കല്യാണമാവുമെന്നും ഷൈന്‍ പറയുന്ു.

Also Read:ക്യാമറമാന്‍ ഇത് കണ്ടു , എന്താണ് സംഭവം എന്നറിയാന്‍ സൂം ചെയ്തു നോക്കി; ബിജുമേനോന്റെ സംയുക്തയുടെ പ്രണയം പൊക്കിയതിനെ കുറിച്ച് കമല്‍

ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് വിവാഹത്തിലെത്തിയിരിക്കുകയാണ്. തങ്ങള്‍ കണ്ടു, പരിചയപ്പെട്ടു, ഇഷ്ടമായി എന്നും അതൊരു പ്രണയവിവാഹമാണോ എന്ന് ചോദിച്ചാല്‍ ്അറിയില്ലെന്നും നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്നുണ്ടെന്നും എന്നാല്‍ പ്രശ്‌നങ്ങളില്ലാത്ത ഒരു ജീവിതം ഉണ്ടാവില്ലെന്നും വഴക്കും പ്രശ്ങ്ങളുമെല്ലാം ഉണ്ടാവുമെന്നും താരം പറയുന്നു.

Advertisement